കേന്ദ്രം നിർദേശിച്ച ഐഡിയ തള്ളി മെട്രോമാൻ; കേരളത്തിന് വേണ്ടത് സെമി ഹൈ സ്പീഡ് റെയിൽ, കേന്ദ്രവുമായി ചർച്ചയ്ക്ക് ഒരുക്കമെന്ന് ഇ ശ്രീധരൻ

സംസ്ഥാനത്ത് സെമി ഹൈ സ്പീഡ് റെയിൽ യാഥാർഥ്യമാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് മെട്രോമാൻ ഇ ശ്രീധരൻ. കേന്ദ്ര സർക്കാർ നിർദേശിച്ച് മൂന്ന് - നാല് പാതാ വികസനം അപ്രായോഗികമാണെന്നും ഇക്കാര്യത്തിൽ കേന്ദ്ര റെയിൽ മന്ത്രി ആവശ്യപ്പെട്ടാൽ ഡൽഹിയിൽ നേരിട്ടെത്തി രൂപരേഖ ഉൾപ്പെട്ട വിഷയങ്ങളിൽ ചർച്ച നടത്തുമെന്നും മെട്രോമാൻ പറഞ്ഞു.

Jun 5, 2025 - 13:17
കേന്ദ്രം നിർദേശിച്ച ഐഡിയ തള്ളി മെട്രോമാൻ; കേരളത്തിന് വേണ്ടത് സെമി ഹൈ സ്പീഡ് റെയിൽ, കേന്ദ്രവുമായി ചർച്ചയ്ക്ക് ഒരുക്കമെന്ന് ഇ ശ്രീധരൻ

തിരുവനന്തപുരം: കേരളത്തിന് വേണ്ടത് സെമി ഹൈസ്പീഡ് റെയിൽ ആണെന്ന് വീണ്ടും വ്യക്തമാക്കി മെട്രോമാൻ ഇ ശ്രീധരൻ. സംസ്ഥാനത്ത് സെമി ഹൈ സ്പീഡ് റെയിൽ യാഥാർഥ്യമാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര റെയിൽ മന്ത്രി ആവശ്യപ്പെട്ടാൽ ഡൽഹിയിലെത്തി പദ്ധതിയുമായി ബന്ധപ്പെട്ട രൂപരേഖ ഉൾപ്പെട്ട വിഷയങ്ങളിൽ ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സർക്കാർ നിർദേശിച്ച് മൂന്ന് - നാല് പാതാ വികസനം അപ്രായോഗികമാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതികളിലൊന്നായ സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിപക്ഷത്തിൽ നിന്നടക്കം എതിർപ്പ് ശക്തമാണ്. പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടിരുന്നു.

മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ സിൽവർ ലൈൻ പദ്ധതിക്ക് ബദലായി ഇ ശ്രീധരൻ നിർദേശിച്ച പദ്ധതി പരിഗണനയിലുണ്ടെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിന് വേണ്ടത് സെമി ഹൈസ്പീഡ് റെയിൽ ആണെന്നും ഡൽഹിയിലെത്തി രൂപരേഖ ഉൾപ്പെട്ട വിഷയങ്ങളിൽ ചർച്ച നടത്താൻ ഒരുക്കമാണെന്ന് ഇ ശ്രീധരൻ പറഞ്ഞത്.

താൻ മുന്നോട്ടുവച്ച ബദൽ പദ്ധതിക്ക് കൂടുതൽ ഭൂമി ആവശ്യമില്ല. എലിവേറ്റഡ് പാതയും ടണലുകളും കേരളത്തിന് അനുയോജ്യമാണ്. തൻ്റെ ബദൽ പദ്ധതി മുന്നോട്ടുവച്ച സംസ്ഥാന സർക്കാരിന് നന്ദിയുണ്ടെന്ന് മെട്രോമാൻ പറഞ്ഞു. തൻ്റെ ബദൽ നിർദേശമാണ് സിൽവർ ലൈൻ പദ്ധതിയേക്കാൾ ഭേദം. പദ്ധതി കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ ഒരുക്കമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0