രണ്ടാം പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് 2024-25 വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട്
രണ്ടാം പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് 2024-25 വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട്

രണ്ടാം പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് 2024-25 വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്കു പുറമെ നടപ്പാക്കിയത് 83 പദ്ധതികളെന്നും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളം 2016-ല്‍നിന്ന് എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ നേര്‍ചിത്രമാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന 2024-25 വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട്. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ നല്‍കിയ 900 വാഗ്ദാനങ്ങളിലെ പ്രവര്‍ത്തന പുരോഗതി. പ്രകടന പത്രികയ്ക്കും അപ്പുറംകടന്ന് നടപ്പാക്കിയ 83 പദ്ധതികളുടെ വിശദവിവരങ്ങള്‍. വാക്കു പാലിച്ച് നാലാംവര്‍ഷവും എല്‍ഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പായി എന്ന് ജനങ്ങള്‍ക്കു മുന്നില്‍ ഒരു സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് രാജ്യത്തു മാത്രമല്ല, ലോകത്തും അപൂര്‍വം. ലക്ഷ്യമിട്ടതിനും മുമ്പാണ് വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന ക്ഷമമാക്കിയത്.സര്‍ക്കാരിന്റെരണ്ടാം പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് 2024-25 വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്കു പുറമെ നടപ്പാക്കിയത് 83 പദ്ധതികളെന്നും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളം 2016-ല്‍നിന്ന് എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ നേര്‍ചിത്രമാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന 2024-25 വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട്. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ നല്‍കിയ 900 വാഗ്ദാനങ്ങളിലെ പ്രവര്‍ത്തന പുരോഗതി. പ്രകടന പത്രികയ്ക്കും അപ്പുറംകടന്ന് നടപ്പാക്കിയ 83 പദ്ധതികളുടെ വിശദവിവരങ്ങള്‍. വാക്കു പാലിച്ച് നാലാംവര്‍ഷവും എല്‍ഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പായി എന്ന് ജനങ്ങള്‍ക്കു മുന്നില്‍ ഒരു സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് രാജ്യത്തു മാത്രമല്ല, ലോകത്തും അപൂര്‍വം. ലക്ഷ്യമിട്ടതിനും മുമ്പാണ് വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന ക്ഷമമാക്കിയത്.സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ പൂര്‍ത്തീകരണത്തിലേക്ക് കടക്കുന്നു ദേശീയ പാത വികസനം. അഞ്ചു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം വീടായിരുന്നു വാഗ്ദാനം. നാലു വര്‍ഷം പിന്നിടുമ്പോള്‍ 4,51,631 വീട് പൂര്‍ത്തിയായി. അതും ലക്ഷ്യം കടക്കുമെന്ന് വ്യക്തം. രാജ്യത്ത് അതിദരിദ്രര്‍ 11.28 ശതമാനം. കേരളത്തില്‍, 0.48 ശതമാനവും. അതായത്, 64,006 പേര്‍. അതില്‍ 59,707 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ചു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തേക്കാണ് കേരളം മുന്നേറിയത്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയ പദ്ധതികള്‍ വിജയം കണ്ടു എന്ന് കേരളത്തിലെ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ദേശീയതലത്തില്‍ ലഭിച്ച അംഗീകാരങ്ങള്‍ വ്യക്തമാക്കുന്നു. 4,00,956 കുടുംബങ്ങളാണ് പട്ടയം ലഭിച്ചതിലൂടെ ഭൂമിയുടെ ഉടമകളായത്.
ഐടി കയറ്റുമതി 8003 കോടിയില്‍നിന്ന് 24,793 കോടി രൂപയിലേക്കു കുതിച്ചു. കെ ഫോണ്‍ വഴി എത്തിച്ചത് ഒരു ലക്ഷം കണക്ഷന്‍. ഒമ്പതു വര്‍ഷം പവര്‍ക്കട്ടറിയാത്ത കേരളം അധികമായി ഉല്‍പ്പാദിപ്പിച്ചത് 1360.75 മെഗാവാട്ട് വൈദ്യുതി.ജലജീവന്‍ മിഷന്‍ വഴി കുടിവെള്ളമെത്തിച്ചത് 38 ലക്ഷം വീടുകളില്‍. കായിക മേഖലയില്‍ നടപ്പാക്കിയത് 3500 കോടിയുടെ പദ്ധതികള്‍. പുതുതായി റേഷന്‍ കാര്‍ഡ് നല്‍കിയത് 5,20,563 കുടുംബങ്ങള്‍ക്ക്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്കു പുറമെ നടപ്പാക്കിയത് 83 പദ്ധതികള്‍. കേരള ജിനോം ഡാറ്റാ സെന്റന്‍, ഗ്രീന്‍ ഹൈഡ്രജന്‍, ഡിജിറ്റല്‍ സര്‍വെ, പട്ടയം മിഷന്‍, സംരംഭക വര്‍ഷം, വ്യവസായ ഇടനാഴി എന്നിവ അതില്‍ ചിലതു മാത്രം. പ്രകൃതി ദുരന്തങ്ങളും മഹാമാരികളും കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കവും അടക്കമുള്ള പ്രതിബന്ധങ്ങളെ നേരിട്ടാണ് കേരളത്തിന്റെ ഈ മുന്നേറ്റമെന്നും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
What's Your Reaction?






