ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; മിർ മുഹമ്മദ് അലി കെഎസ്ഇബി ചെയർമാൻ; കെആർ ജ്യോതിലാൽ ധന വകുപ്പിലേക്ക്

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; മിർ മുഹമ്മദ് അലി കെഎസ്ഇബി ചെയർമാൻ; കെആർ ജ്യോതിലാൽ ധന വകുപ്പിലേക്ക്

May 7, 2025 - 07:06
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; മിർ മുഹമ്മദ് അലി കെഎസ്ഇബി ചെയർമാൻ; കെആർ ജ്യോതിലാൽ ധന വകുപ്പിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 11 ഐഎഎസ് ഉദ്യോഗസ്ഥ‍ർക്ക് പുതിയ/അധിക ചുമതല നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെആർ ജ്യോതിലാലിനെ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. റീബിൽഡ് കേരള ഇനിഷ്യേറ്റീവിൻ്റെ ഉൾപ്പെടെ അധിക ചുമതലകളും ജ്യോതിലാലിന് നൽകി.

ആഭ്യന്തര, വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ വനം വന്യജീവി വകുപ്പിൻ്റെ അധിക ചുമതല കൂടി വഹിക്കും. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന പുനീത് കുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പട്ടികജാതി - പട്ടികവർഗ വികസനം, പിന്നാക്ക വിഭാഗ വികസനം തുടങ്ങിയവയുടെ അധിക ചുമതലയും പുനീത് കുമാർ വഹിക്കും.

ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിൻ്റെ അധിക ചുമതല വഹിക്കും. പൊതുമരാമത്ത് സെക്രട്ടറി കെ ബിജു പൊതു ഭരണം, ഗതാഗതം (വ്യോമയാനം, മെട്രോ, റെയിൽവേ) വകുപ്പുകളുടെ അധിക ചുമതല വഹിക്കും.

തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി കേശവേന്ദ്ര കുമാറിനെ ധനകാര്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ലാൻഡ് റവന്യു കമ്മീഷണ‍ർ ഡോ. എ കൗശികൻ സൈനിക ക്ഷേമ വകുപ്പ്, ഗുരുവായൂ‍ർ - കൂടൽമാണിക്യം ദേവസ്വം കമ്മീഷണർ എന്നീ അധിക ചുമതലയും വഹിക്കും. വ്യവസായ വികസന കോ‍ർപറേഷൻ എംഡിയായ മിർ മുഹമ്മദ് അലിയെ കെഎസ്ഇബി ചെയർമാനായി നിയമിച്ചു. വ്യവസായ വികസന കോ‍ർപറേഷൻ എംഡിയുടെ ചുമതലയും മിർ മുഹമ്മദ് അലി വഹിക്കും. കേരള വാട്ടർ അതോറിറ്റി എംഡി ജീവൻ ബാബുവിന് തീരപരിപാലന പദ്ധതിയുടെ അധിക ചുമതല നൽകി.

സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ളയ്ക്ക് തദ്ദശ സ്വയം ഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകി. വനിതാ ശിശു വികസന വകുപ്പിന്റെ ചുമതലയിൽനിന്ന് അദീല അബ്ദുള്ളയെ ഒഴിവാക്കി. ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. ചിത്ര എസിനെ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും നിയമിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, അഡീഷണൽ സെക്രട്ടറി എന്നീ പദവികളും ചിത്ര വഹിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0