സാമൂഹ്യനീതി വകുപ്പിൽ ഇടതുപക്ഷക്കാർക്ക് സഹയാത്രികനായി എൻജിഒ അസോസിയേഷൻ നേതാവും

റിപ്പോർട്ട് :ബൈഷികുമാർ

Aug 9, 2026 - 21:10
സാമൂഹ്യനീതി വകുപ്പിൽ ഇടതുപക്ഷക്കാർക്ക് സഹയാത്രികനായി എൻജിഒ അസോസിയേഷൻ നേതാവും

സാമൂഹ്യനീതി വകുപ്പിൽ ഇടതുപക്ഷക്കാർക്ക് സഹയാത്രികനായി എൻജിഒ അസോസിയേഷൻ നേതാവും...... 10 വർഷത്തെ ഇടതു ഭരണ കാലത്തിൽ വിദൂര ജില്ലകളിൽ വരെ മാറ്റപ്പെട്ട യൂണിയൻ നേതാക്കളെ സഹായിക്കുന്ന നിലപാടാണ് സാമൂഹ്യനീതി വകുപ്പിലെ ഡയറക്ടറേറ്റിലെ എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷനിൽ നിന്നും സ്വീകരിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതൃത്വം നൽകുന്നസ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ നേതാക്കൾ പരാതിപ്പെടുന്നു. കഴിഞ്ഞ 10 വർഷക്കാലം വികാസ് ഭവനിലെ ഡയറക്ടറേറ്റ് നിയന്ത്രിച്ച എൻ.ജി.ഒ യൂണിയൻ നേതാക്കളെ പണം പറ്റി അസോസിയേഷൻ നേതാവ് സംരക്ഷിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിരവധി പരാതികൾ ലഭിച്ചിച്ചിട്ടുണ്ട്. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറേറ്റിലെ എസ്റ്റാബ്ലിഷ്മെന്റ് കൈകാര്യം ചെയ്യുന്ന അസോസിയേഷൻ നേതാക്കളാണ് സി.പി.എം നേതാക്കളിൽ നിന്നും പണം കൈപ്പറ്റി സർക്കാർ വിരുദ്ധ പ്രവർത്തനം നടത്തുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്. ഗുരുതര ക്രമക്കേടിനെ തുടർന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സസ്പെൻഷൻ നടപടി നേരിട്ട അസോസിയേഷൻ നേതാവാണ് സാമൂഹ്യ നീതി വകുപ്പിലെ എസ് സ്റ്റാബ്ലിഷ് സെക്ഷൻ കൈകാര്യം ചെയ്യുന്നത്. രാഷ്ട്രീയമായി നേരിട്ട ദൂരനുഭവമെന്ന് ചിത്രീകരിച്ചാണ് ഇയാൾ ഈ സെക്ഷനിൽ ഈ ഭരണകാലത്ത് എത്തിയതെന്നും ജീവനക്കാർ പറയുന്നു. ഇപ്പോൾ ഇയാൾ കാശ് വാങ്ങിയാണ് സർക്കാർ നിയമനം നൽകുന്നതെന്നും വനിതാ ജീവനക്കാൾ ഉൾപ്പെടെ പരാതിപ്പെടുന്നു. .ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, KPCC പ്രസിഡന്റ്, യു.ഡി.എഫ് കൺവീനർ എന്നിവർക്ക് പരാതി നൽകിയതായും സാമൂഹ്യ നീതി വകുപ്പ് ജീവനക്കാർ അറിയിച്ചു . സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വകുപ്പിലെ എസ്റ്റാബ്ലിഷ്മെന്റിന്റ് ഉദ്യോഗസ്ഥർക്ക് ഭരണപക്ഷ എം എൽ എ യുടെ പി.എ യുടെ പരോക്ഷ സഹായമുള്ളതായും , ഇവർ ഡയറക്ടറെ ഭീഷണിപ്പെടുത്തി ഒപ്പം നിർത്തുന്നതായും ,ജീവനക്കാർ പരാതിപ്പെടുന്നു. വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥലം മാറ്റം നടത്താൻ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറേറ്റിലെ എൻ.ജി.ഒ അസോസിയേഷൻ നേതാവ് നേതൃത്വം നൽകുന്നതായും ജീവനക്കാർ പരാതിപ്പെടുന്നു.സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇയാൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സാമൂഹ്യ നീതി വകുപ്പിലെ ജീവനക്കാർ മുഖ്യമന്ത്രിക്കും, വകുപ്പുമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0