സാമൂഹ്യ നീതി വകുപ്പിന് കീഴിലെ ഓർഫനേജ് കൺട്രോൾ ബോർഡിൽ മുക്കാൽ ലക്ഷം രൂപ ശമ്പളം നേടുന്ന, അഞ്ചുവർഷമായി തുടരുന്ന സിപിഎം ജില്ലാ നേതാവിന് പ്രസ്തുത തസ്തികയിൽ തുടർ നിയമനം നൽകാൻ നീക്കം.
റിപ്പോർട്ട് :ബൈഷികുമാർ
തിരുവനന്തപുരം: സാമൂഹ്യ നീതി വകുപ്പിന് കീഴിലെ ഓർഫനേജ് കൺട്രോൾ ബോർഡിൽ മുക്കാൽ ലക്ഷം രൂപ ശമ്പളം നേടുന്ന, അഞ്ചുവർഷമായി തുടരുന്ന സിപിഎം ജില്ലാ നേതാവിന് പ്രസ്തുത തസ്തികയിൽ തുടർ നിയമനം നൽകാൻ നീക്കം. ഇതിനായി ബോർഡിലെ ചെയർമാൻ ഉൾപ്പെടെയുള്ള ബോർഡ് അംഗങ്ങൾ സമ്മർദ്ദം ചെലുത്തി നിയമനം നീട്ടി നൽകാൻ മന്ത്രി തലത്തിൽ സമ്മർദ്ദം നടക്കുന്നതായി ആരോപണം ഉയർന്നു. ഇടതു മന്ത്രിസഭ വന്ന ആദ്യ കാലയളവിൽ സിപിഎം നേതാവും തലസ്ഥാനത്തെ ചാല ഏരിയ സെക്രട്ടറിയുടെ ഭാര്യയ്ക്ക് നൽകിയ നിയമനം പിന്നീട് രണ്ടാം പിണറായി സർക്കാർ കാലത്ത് മുക്കാൽ ലക്ഷത്തോളം ശമ്പളമായി വർദ്ധിപ്പിച്ച് തലസ്ഥാനത്തെ സി.പി.എം ചാല ഏരിയ കമ്മിറ്റി അംഗവും ,ജില്ല നേതാവുമായ എം. കെ . സിനുകുമാറിനെ നിയമിച്ചിരുന്നു. 5 വർഷമായി മെമ്പർ സെക്രട്ടറി തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ തുടരുന്ന ഇദ്ദേഹത്തെ ഭരണം മാറിയ ശേഷവും പ്രസ്തുത തസ്തികയിൽ തുടരാൻ അനുവദിക്കുകയാണ് ഉണ്ടായത്. ഇതിനായി സമസ്ത (കാന്തപുരം) പക്ഷക്കാരനായ ചെയർമാനും , കൺട്രോൾ ബോർഡിലെ ബോർഡ് അംഗങ്ങളും സർക്കാർ തലത്തിൽ സമ്മർദ്ദം ചെലുത്തി വരുന്നതായും ആരോപണമുണ്ട്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന രണ്ടായിരത്തോളം ക്ഷേമ സ്ഥാപനങ്ങൾക്ക് അംഗീകാരവും ,മറ്റ് സർക്കാർ ക്ഷേമ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതാണ് 'ഓർഫനേജ് കൺട്രോൾ ബോർഡിന്റെ ചുമതല .ഇതിനായി രൂപീകരിച്ച മെമ്പർ സെക്രട്ടറി തസ്തികയിൽ നിയമനം കരാർ വ്യവസ്ഥയിൽ ഉള്ളതാകയാൽ സിപിഎം നോമിനിയെ 10 വർഷക്കാലമായി നിയമനം നൽകുകയായിരുന്നു. ക്ഷേമ സ്ഥാപനങ്ങളുടെ അംഗീകാരം നൽകലുമായി ബന്ധപ്പെട്ട നിരവധി പരാതികളും , സാമ്പത്തിക ആരോപണങ്ങളും ഉണ്ടായിട്ടുണ്ട് .പ്രസ്തുത പരാതികളും , ആരോപണങ്ങളും പാർട്ടി തലത്തിൽ മുക്കിയതായും നിരവധി ക്ഷേമ സ്ഥാപന പ്രതിനിധികൾ പരാതിപ്പെടുന്നു. മാസങ്ങൾക്ക് മുമ്പ് നടന്ന ഓർഫനേജ് കൺട്രോൾ ബോർഡ് ഇലക്ഷൻ തലസ്ഥാനത്ത് വച്ച് നടത്തിയതിനെ തിരെയും , കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ക്ഷേമ സ്ഥാപന പ്രതിനിധികളിൽ പലർക്കും വോട്ടുചെയ്യാൻ കഴിയാതിരുന്നതിനെതിരെയും പരാതി ഉയർന്നിരുന്നു. ക്ഷേമ സ്ഥാപന പ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പു വരുത്തി കാലങ്ങളായി എറണാകുളത്തും, തൃശ്ശൂരിലും നടന്നു വന്നിരുന്ന ബോർഡ് ഇലക്ഷൻ ഇപ്രാവശ്യം തലസ്ഥാനത്ത് നടത്തിയതിനെതിരെയും പരാതി ഉയർന്നിരുന്നു. വി .ഡി .സതീശൻ സർക്കാർ അധികാരത്തിൽ വന്നിട്ടും ഇത്തരത്തിൽ സിപിഎം നേതാക്കളെ ഉയർന്ന ശമ്പളം പറ്റുന്ന തസ്തികയിൽ നിലനിർത്തുന്നതിന് എതിരെ വ്യാപകമായ ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0