പെട്രോളിങ്ങിനിടെ കോഴിക്കോട് പൊലീസുകാർക്ക് നേരെ ആക്രമണം
റിപ്പോർട്ട് :ബൈഷികുമാർ
കോഴിക്കോട് പൊലീസുകാർക്ക് നേരം ആക്രമണം. കോഴിക്കോട് കസബ സ്റ്റേഷനിലെ പൊലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സീനിയർ സി പി ഒ രഞ്ജിത്ത്, സി പി ഒ അനൂപ് ലാൽ എന്നിവർക്ക് മർദ്ദനത്തിൽ പരുക്കേറ്റു.
പെട്രോളിങ്ങിനിടെയാണ് മൂന്നംഗം സംഘം പൊലീസുകാരെ മർദ്ദിച്ചത്. സംഭവത്തിൽ കക്കോടി സ്വദേശി ഹാഷിം പിടിയിലായിട്ടുണ്ട്. മൂന്നംഗ സംഘം ആക്രമിച്ചത് പൊതുസ്ഥലത്തെ മദ്യപാനം തടഞ്ഞതിനുള്ള വിരോധത്തിൽ എന്നാണ് വിവരം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0