അടൂരിൽ കനത്ത മഴയിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണു

റിപ്പോർട്ട് :ബൈഷികുമാർ

Jun 11, 2026 - 17:59
അടൂരിൽ കനത്ത മഴയിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണു

അടൂരിൽ കനത്ത മഴയെത്തുടർന്ന് അടൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിന് സമീപത്തെ മതിൽ ഇടിഞ്ഞുവീണു. ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്. അപകടസമയത്ത് പരിസരത്ത് വിദ്യാർത്ഥികൾ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.നേരത്തെ സ്കൂളിന്റെ തന്നെ ഭാഗമായിരുന്ന ഈ മതിൽ, പിന്നീട് സെൻട്രൽ സ്കൂളിനായി സ്ഥലം വിട്ടുകൊടുത്തപ്പോഴാണ് സ്കൂളിൽ നിന്നും വേർതിരിക്കപ്പെട്ടത്. സാധാരണയായി സ്കൂൾ ഇടവേള സമയങ്ങളിൽ വിദ്യാർത്ഥികൾ ഈ മതിലിന് സമീപം നിൽക്കാറുണ്ടായിരുന്നുവെന്ന് പി.ടി.എ അംഗങ്ങളും പൂർവ്വ വിദ്യാർത്ഥികളും പറയുന്നു.മതിൽ ഇടിഞ്ഞുവീണതിനെത്തുടർന്ന് വൻതോതിൽ മണ്ണും ചെളിയും സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗത്തിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. ഇത് സ്കൂളിലെ ഉച്ചക്കഞ്ഞി പാചകത്തെ സാരമായി ബാധിക്കുകയും പാചകപ്പുരയുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്തു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സ്കൂൾ പി.ടി.എയും വിദ്യാർത്ഥികളും ആവശ്യപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0