എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ, സംഭവം പത്തനംതിട്ടയിൽ

റിപ്പോർട്ട് :ബൈഷികുമാർ

Jun 8, 2026 - 11:48
എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ, സംഭവം പത്തനംതിട്ടയിൽ

എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ. പത്തനംതിട്ട കോന്നി ചന്തയ്ക്ക് സമീപമാണ് മദ്യലഹരിയിൽ എയർഗൺ ഉപയോഗിച്ച് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. യുവാക്കൾ ഓട്ടോ തൊഴിലാളികളെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.ഓട്ടോ സ്റ്റാൻഡിനു സമീപം ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുകയായിരുന്നു. തർക്കത്തിന് പിന്നാലെ യുവാക്കൾ എയർഗൺ എടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. 19 വയസ്സുള്ള രണ്ട് യുവാക്കളും 17 വയസ്സുകാരനും ആണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0