പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് നേരെ അസഭ്യവർഷം; കോട്ടയം മുളക്കുളത്ത് കടയുടമക്കെതിരെ കേസ്

റിപ്പോർട്ട് :ബൈഷികുമാർ

Jun 4, 2026 - 11:55
പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് നേരെ അസഭ്യവർഷം; കോട്ടയം മുളക്കുളത്ത് കടയുടമക്കെതിരെ കേസ്

ഹോട്ടൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് നേരെ അസഭ്യവർഷം നടത്തിയതിന് കോട്ടയം മുളക്കുളത്ത് കടയുടമക്കെതിരെ കേസ്. കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്തിലെ മൂർക്കാട്ടുപ്പടിയിലെ ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ആയിരുന്നു സംഭവം.

ഹെൽത്ത് ഇൻസ്പെക്ടറുടെ സംഘത്തെ കടയുടമ അസഭ്യം പറഞ്ഞ് ആക്ഷേപിച്ചു. വൃത്തിഹീനമാണെന്ന് കണ്ടതിനെ തുടർന്ന് കടയുടമയ്ക്ക് നേരത്തെ താക്കീത് നൽകിയിരുന്നു. വീണ്ടും പരിശോധനയ്ക്ക് എത്തിയപ്പോഴാണ് കടയുടമ ബെഞ്ചമിൻ അസഭ്യവർഷം നടത്തിയത്.ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വസീം എന്നിവരെയാണ് ബെ‍ഞ്ചമിൻ അസഭ്യം പറഞ്ഞത്. ഉദ്യോഗസ്ഥരുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0