മുൻ സർക്കാരിന്റെ നിർദ്ദേശം അവ​ഗണിച്ച് ജപ്തി ഭീഷണി; ഉഴമലയ്ക്കലിൽ നിർധന കുടുംബം ആത്മഹത്യയുടെ വക്കിൽ

റിപ്പോർട്ട് :ബൈഷികുമാർ

May 22, 2026 - 15:06
May 22, 2026 - 15:44
മുൻ സർക്കാരിന്റെ നിർദ്ദേശം അവ​ഗണിച്ച് ജപ്തി ഭീഷണി; ഉഴമലയ്ക്കലിൽ നിർധന കുടുംബം ആത്മഹത്യയുടെ വക്കിൽ

തിരുവനന്തപുരം ഉഴമലയ്ക്കലിൽ നിർധന കുടുംബം ആത്മഹത്യയുടെ വക്കിൽ. രാജശ്രീയും കുടുംബവുമാണ് ഗ്രാമീൺ ബാങ്കിന്റെ ജപ്തി ഭീഷണിയിൽ കഴിയുന്നത്. ലൈഫ് പദ്ധതിപ്രകാരമാണ് ഇവർ വീട് വച്ചത്. പണി പൂർത്തിയാക്കാൻ വേണ്ടി ഗ്രാമീൺ ബാങ്കിൽ നിന്നും 5 ലക്ഷം രൂപ വായ്പ്പെടുത്തിരുന്നു. തിരിച്ചടവിന് സമയം ചോദിച്ചെങ്കിലും നാളെ വീട് ജപ്തി ചെയ്യാൻ എത്തും എന്നാണ് ബാങ്കിൽ നിന്നുള്ള ഭീഷണി.

രാജശ്രീ തുടക്കത്തിൽ വായ്പ കൃത്യമായി അടച്ചിരുന്നു. ഭർത്താവ് ഉദയകുമാറിന് അപകടം പറ്റിയതും രാജശ്രീയുടെ രോഗബാധയും കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തി. തുടർന്ന് തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അധികൃതർ ജപ്തി നടപടിയുമായി രംഗത്തെത്തിയത്. തിരിച്ചടയ്ക്കാൻ സാവകാശം മാത്രമാണ് ഞങ്ങൾ ചോദിക്കുന്നതെന്ന് രാജ്യശ്രീ6 പറയുന്നു.എന്നാൽ, ഗുണ്ടകളെയും കൊണ്ടുവരും എന്നാണ് ബാങ്ക് അധികൃതരുടെ ഭീഷണി എന്ന് രാജശ്രീ പറഞ്ഞു.വീട് ജപ്തി ചെയ്യാൻ പാടില്ല എന്ന് കഴിഞ്ഞ സർക്കാരിൻറെ നിർദ്ദേശം അവഗണിച്ചാണ് ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ടുപോയത്. ബാങ്കിന്റെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0