കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഏഴ് വയസുകാരി മരിച്ചു

റിപ്പോർട്ട് :ബൈഷി കുമാർ

May 21, 2026 - 22:02
കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഏഴ് വയസുകാരി മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് ഏഴു വയസ്സുകാരിക്ക് ദരുണാന്ത്യം. കല്ലറ സ്വദേശി അനീഷിന്റെ മകൾ ത്രയാനന്ദയാണ് മരിച്ചത് (Thiruvananthapuram Ponmudi road accident). തിരുവനന്തപുരം-പൊൻമുടി റോഡിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്. കുട്ടികൾ ഉൾപ്പെടെ ഒമ്പത് യാത്രക്കാരാണ് അപകടത്തിൽപ്പെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പെട്ടെന്ന് കുഴിയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0