വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന ഞാന്‍... ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷി നിര്‍ത്തി കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു; ദൈവനാമത്തില്‍ സത്യവാചകം ചൊല്ലി സതീശന്‍; ആവേശം അലതല്ലിയ ചടങ്ങിന് സാക്ഷിയായി രാഹുല്‍ ഗാന്ധിയും മൂന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും
റിപ്പോർട്ട് :ബൈഷികുമാർ
തിരുവനന്തപുരം: ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷി നിര്‍ത്തി കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിങ്ങിനിറഞ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലെക്കര്‍ മുമ്പാകെയാണ് സത്യവാചകം ചൊല്ലിയത്. കേരള ജനത തെരഞ്ഞെടുത്ത ടീം യു.ഡി.എഫിലെ 102 പേരില്‍നിന്ന് തെരഞ്ഞെടുത്ത 20 മന്ത്രിമാരും അധികാരമേറ്റെടുത്തു.വി ഡി സതീശന് ശേഷം രണ്ടാമതായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0