കൊടുങ്ങല്ലൂരില്‍ ബസ് കാത്തുനിന്ന യുവാവിനു നേര്‍ക്ക് ആക്രമണം

റിപ്പോർട്ട് :ബൈഷികുമാർ

May 6, 2026 - 15:00
കൊടുങ്ങല്ലൂരില്‍ ബസ് കാത്തുനിന്ന യുവാവിനു നേര്‍ക്ക് ആക്രമണം

കൊടുങ്ങല്ലൂരില്‍ ബസ് കാത്തുനിന്ന യുവാവിനു നേര്‍ക്ക് ആക്രമണം. സമയം ചോദിച്ചെത്തിയ ആളാണ് ആക്രമണം നടത്തിയത്. ശ്രീനാരായണപുരം പുതുമനപ്പറമ്പ് സ്വദേശി ചിറ്റാപ്പുറത്ത് വിഷ്ണുപ്രസാദാണ് (30) ആണ് ആക്രമണത്തിനു ഇരയായത്. ചൊവ്വാഴ്ച്ച വൈകീട്ട് ചന്തപ്പുരയില്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്തായിരുന്നു സംഭവം.

സമയം ചോദിച്ചെത്തിയ അപരിചിതനായ വ്യക്തി അപ്രതീക്ഷിതമായി വിഷ്ണുപ്രസാദിനെ ആക്രമിക്കുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധം കൊണ്ടുള്ള ആക്രമണത്തില്‍ കഴുത്തിനു പരിക്കേറ്റു. വിഷ്ണുപ്രസാദിനെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബസ് കാത്തുനില്‍ക്കുകയായിരുന്ന തന്നോട് അപരിചിതന്‍ സമയം ചോദിക്കുകയും വാച്ചും മൊബൈല്‍ ഫോണുമില്ലാത്തതിനാല്‍ സമയമറിയില്ലെന്ന് പറഞ്ഞതോടെ അയാള്‍ കൈയ്യിലുണ്ടായിരുന്ന ആയുധം കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും വിഷ്ണുപ്രസാദ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0