ബ്ലഡ് ബാങ്കിൽ കാലഹരണപ്പെട്ട രക്തം, വിവരണങ്ങൾ രജിസ്റ്റർ ചെയ്തില്ല; മധ്യപ്രദേശിൽ 5 കുട്ടികൾക്ക് എയിഡ്സ് ബാധിച്ച സംഭവത്തിൽ ആശുപത്രിയിൽ ഗുരുതര പിഴവെന്ന് റിപ്പോർട്ട്
റിപ്പോർട്ട് :ബൈഷികുമാർ
മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ തലസീമിയ രോഗത്തിന് ചികിത്സ തേടിയ അഞ്ച് കുട്ടികൾക്ക് എയിഡ്സ് ബാധിച്ച സംഭവത്തിൽ ആശുപത്രിയിൽ ഗുരുതര പിഴവ് എന്ന് അന്വേഷണ റിപ്പോർട്ട്. ബ്ലഡ് ബാങ്കിൽ കാലഹരണപ്പെട്ട രക്തമാണ് ഉപയോഗിച്ചത്. രക്ത ദാതാക്കളുടെ വിവരങ്ങളിൽ പൊരുത്തക്കേട് ഉണ്ടായിരുന്നു. ടെസ്റ്റ് കിറ്റുകളുടെ ബാച്ച് നമ്പറുകളും രേഖപ്പെടുത്തിയില്ല. രോഗികൾ, രക്തദാതാക്കൾ എന്നിവരുടെ വിവരണങ്ങൾ രജിസ്റ്റർ ചെയ്തില്ല. രക്തം സ്വീകരിക്കുന്നതിന് മുമ്പ് പരിശോധന നടത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്ലഡ് ബാങ്കിൽ ഉണ്ടായിരുന്നത് ഒരു ജീവനക്കാരൻ മാത്രം ആയിരുന്നു.സത്‌ന, ജബൽപൂർ എന്നിവിടങ്ങളിലെ ജില്ലാ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തിയവർക്കാണ് എയിഡ്സ് ബാധിച്ചത്. 12 നും 15 നും ഇടയിൽ പ്രായമുള്ള ആറ് കുട്ടികൾക്കാണ് എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഒരാളുടെ മാതാപിതാക്കൾക്കും രോഗം ബാധിച്ചതായി തെളിഞ്ഞിരുന്നു. നാല് കുട്ടികൾക്ക് സത്ന ആശുപത്രിയിൽ നിന്നാണ് രോഗ ബാധയുണ്ടായത്. തലസീമിയ ബാധിച്ച കുട്ടികൾക്ക് പതിവായി രക്തപ്പകർച്ച നടത്തിയിരുന്നു. ഇതിനിടെയുള്ള പതിവ് പരിശോധനയിലാണ് ആറ് പേർക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0