ലാലു പറ… ഇല്ല ഇച്ചാക്ക പറ…, ഒരു പാട് വർഷങ്ങൾക്ക് ശേഷം വിശേഷം പറയാൻ ഞങ്ങളൊന്ന് കൂടി’; പേട്രിയറ്റ് വിശേഷങ്ങളുമായി മമ്മൂക്കയും ലാലേട്ടനും

റിപ്പോർട്ട് :ബൈഷികുമാർ

Apr 18, 2026 - 13:01
ലാലു പറ… ഇല്ല ഇച്ചാക്ക പറ…, ഒരു പാട് വർഷങ്ങൾക്ക് ശേഷം വിശേഷം പറയാൻ ഞങ്ങളൊന്ന് കൂടി’; പേട്രിയറ്റ് വിശേഷങ്ങളുമായി മമ്മൂക്കയും ലാലേട്ടനും

മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ് പേട്രിയറ്റ്. മലയാള സിനിമയുടെ പ്രിയപ്പെട്ട മമ്മൂക്കയും മോഹൻലാലും ഒരുമിച്ചെത്തുന്നുവെന്നതാണ് മലയാളികളെ ഇത്രയും ആവേശത്തിലാക്കാൻ കാരണം.

സിനിമയുടെ ട്രെയിലറിനും ഇതോടെ വലിയ റീച്ചാണ് നവമാധ്യമങ്ങളിൽ ഉൾപ്പെടെ ലഭിച്ചത്. ഇതാ ഇപ്പോൾ സിനിമയുടെ വിശേഷങ്ങൾ പങ്കു വയ്ക്കൻ മമ്മൂട്ടിയും മോഹൻലാലും ഒരുമെച്ചെത്തുന്നു. ജിയോ ഹോട്സ്റ്റാറിലൂടെയാണ് ചാറ്റ് ഷോ ജനങ്ങളിലേക്കെത്തുന്നത്. ഏപ്രിൽ 23 നാണ് ഷോ റിലീസ് ചെയ്യുക. ഇതിൻ്റെ വീഡിയോ ഇപ്പോൾ വൈറലയിരിക്കുകയാണ്.മമ്മൂട്ടിയുടേയും മോഹൻലാലിൻ്റേയും സൗഹൃദവും സ്നേഹവും പ്രതിഫലിക്കുന്നതാണ് ജിയോ ​ഹോട്സ്റ്റാർ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇനി ഇറങ്ങാൻ പോകുന്ന ചാറ്റ് ഷോ എങ്ങനെയായിരിക്കുമെന്നും കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. മെയ് ഒന്നിനാണ് പേട്രിയേറ്റ് തീയേറ്ററിൽ എത്തുക. മഹേഷ് നാരായണനാണ് സിനിമയുടെ രചന യും സംവിധാനവും നിർവിഹിച്ചിരിക്കുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ നിരവധി അഭിനേതാക്കളും സിനിമയിലുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0