ഗുണ്ട് കയ്യില്‍ നിന്ന് പൊട്ടി; കൊയിലാണ്ടിയില്‍ 16കാരന് ദാരുണാന്ത്യം

റിപ്പോർട്ട് :ബൈഷികുമാർ

Apr 15, 2026 - 18:45
ഗുണ്ട് കയ്യില്‍ നിന്ന് പൊട്ടി; കൊയിലാണ്ടിയില്‍ 16കാരന് ദാരുണാന്ത്യം

കോഴിക്കോട്: പടക്കം പൊട്ടിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി കൊരയങ്ങാട് തെരുവില്‍ എടക്കോടന്‍ വീട്ടില്‍ അദ്വൈത് (16) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഗുണ്ട് കൈയില്‍നിന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0