റാമിനെ അധ്യാപകൻ എന്ന് വിളിക്കാൻ പോലും പറ്റില്ല അയാളൊരു മൃഗമാണ് പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും’: നിതിൻരാജിൻ്റെ സഹപാഠികൾ
റിപ്പോർട്ട് :ബൈഷികുമാർ
അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ ജീവനൊടുക്കിയ നിതിൻരാജിൻ്റെ മരണത്തിൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടായ ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് വിദ്യാർഥിയായ നിതിൻരാജ് മരിച്ചതെന്നാണ് ആരോപണം. ഇപ്പോൾ ആരോപണ വിധേയനായ അധ്യാപകനെതിരെ മറ്റ് വിദ്യാർഥികളും രംഗത്ത് വന്നു.
അധ്യാപകനായ റാമിനെ കുറിച്ച് നിതിൻ പറഞ്ഞിരുന്നതെല്ലാം സത്യമാണെന്ന് സഹപാഠിയായ ആർച്ച പറഞ്ഞു. തന്നെയും അപമാനിച്ചിട്ടുണ്ട്. മതപരമായ കാര്യങ്ങളും ബോഡി ഷെയ്മിങ്ങും മാത്രമാണ് ക്ലാസിൽ നടക്കുന്നത്.
അറ്റൻഡൻസ് ചൂണ്ടിക്കാട്ടിയും പരീക്ഷയിൽ തോൽപ്പിക്കുമെന്ന് പറഞ്ഞും ഭീഷണിപ്പെടുത്തുമെന്നാണ് വിദ്യാർഥിയായ ആർച്ച പറഞ്ഞു. നിതിൻ്റെ അമ്മയെക്കുറിച്ചും മോശമായി പറഞ്ഞു.ഡോ റാമിനെ അധ്യാപകൻ എന്ന് വിളിക്കാൻ പോലും പറ്റില്ലെന്നും റാം മൃഗമാണെന്നും വിദ്യാർഥി തുറന്നടിച്ചു. താൻ അഞ്ചാം വർഷ വിദ്യാർഥിയാണെന്നും മുൻപും പരാതി നൽകിയിട്ടുണ്ടെന്നും എന്നാൽ ഒരു നടപടിയും എടുത്തില്ലെന്നും കീർത്തിയെന്ന വിദ്യാർഥിയും പറഞ്ഞു. വിഷയത്തിൽ കോളേജിൽ വിദ്യാർഥികൾ ക്ലാസ് ഉൾപ്പെടെ ബഹിഷ്കരിച്ച് സമരത്തിലാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0