ഇങ്ങനെ കരയാതെടാ…’; കുട്ടി ഫാന് സഞ്ജുവിന്റെ സർപ്രൈസ് കോൾ, അന്ന് കരഞ്ഞത് സങ്കടത്തിലെങ്കിൽ ഇന്ന് ആ കണ്ണീർ സന്തോഷം കൊണ്ട്

റിപ്പോർട്ട് :ബൈഷികുമാർ

Apr 12, 2026 - 19:53
ഇങ്ങനെ കരയാതെടാ…’; കുട്ടി ഫാന് സഞ്ജുവിന്റെ സർപ്രൈസ് കോൾ, അന്ന് കരഞ്ഞത് സങ്കടത്തിലെങ്കിൽ ഇന്ന് ആ കണ്ണീർ സന്തോഷം കൊണ്ട്

മനസ് നിറയ്ക്കുന്ന പല വീഡിയോകളും നമ്മൾ ദിവസവും കാണാറുണ്ട്. അത്തരത്തിൽ ഒന്ന് കഴിഞ്ഞ ദിവസവും കണ്ടിരുന്നു, സഞ്ജു സാംസൺ കോഴിക്കോട്ട് എത്തിയപ്പോൾ നേരിട്ട് കാണാൻ സാധികാത്തതിന്റെ , ഒപ്പം ഒരു കരച്ചിലും. അതിനൊരു കാരണമുണ്ട്. സഞ്ജു സാംസൺ കുട്ടി ആരാധകനെ നേരിട്ട് ഫോണിൽ വിളിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സഞ്ജു കോഴിക്കോട് എത്തിയിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ കുറച്ചു കുട്ടികൾക്കൊപ്പം സഞ്ജു ക്രിക്കറ്റ് കളിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. എന്നാൽ ഇവിടെ വെച്ച് സഞ്ജുവിനെ കാണാൻ സാധികാത്തതിലാണ് ആറാം ക്ലാസുകാരനായ ആരാധകൻ കരഞ്ഞത്. സഞ്ജുവിനെ കാണാൻ ഭാഗ്യമില്ലെന്നും പറഞ്ഞായിരുന്നു കുഞ്ഞിന്റെ കരച്ചിൽ. ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി മാറി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0