കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു
റിപ്പോർട്ട് :ബൈഷികുമാർ
കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ആണ് ദാരുണ സംഭവം. കൂവപ്പള്ളി കൊരട്ടിപ്പറമ്പിൽ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സിഎംഎസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് സെയ്ഫ്.വീട്ടിൽ കുളിച്ചു കൊണ്ടിരിക്കെ ഇടിമിന്നൽ ഉണ്ടായാണ് മരണത്തിനു കാരണം. ഏറെ സമയമായിട്ടും സെയ്ഫിനെ കാണാതെ വന്നതോടെ വീട്ടുകാർ കുളിമുറി വാതിൽ തുറക്കുകയൂം അവിടെ ബോധരഹിതനായി കിടക്കുകയായിരുന്ന സെയ്ഫിനെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. സെയ്ഫിനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0