മോഷണം ആരോപിച്ച് കുട്ടിയെ ഫ്രീസറിൽ പൂട്ടിയിട്ടത് അഞ്ച് മണിക്കൂർ; കൊടുംക്രൂരത യു പിയിൽ

റിപ്പോർട്ട് :ബൈഷികുമാർ

Apr 1, 2026 - 16:45
മോഷണം ആരോപിച്ച് കുട്ടിയെ ഫ്രീസറിൽ പൂട്ടിയിട്ടത് അഞ്ച് മണിക്കൂർ; കൊടുംക്രൂരത യു പിയിൽ

ഉത്തർ പ്രദേശിലെ ലക്‌നൗവിൽ മോഷണം ആരോപിച്ച് ഏഴുവയസുകാരനെ ഫ്രീസറിൽ പൂട്ടിയിട്ട യുവാവ് അറസ്റ്റിൽ. ലക്‌നൗവിലെ ഹാംപൂരിലാണ് സംഭവം ഉണ്ടായത്. വർക്ക് ഷോപ്പിലെ സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് കുട്ടിയോട് കൊടുംക്രൂരത കാട്ടിയത്. വർക്ക് ഷോപ്പ് ജീവനക്കാരനായ മുഹമ്മദ് ആസാദാണ് കുട്ടിയോട് ക്രൂരത കാണിച്ചത്.

കുട്ടിയെ അഞ്ച് മണിക്കൂറോളമാണ് ഫ്രീസറിൽ പൂട്ടിയിട്ടത്. കുട്ടിയെ ഫ്രീസറിൽ പൂട്ടിയിട്ട് ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഡീപ് ഫ്രീസർ തുറന്ന് യുവാവ് കുട്ടിയെ ചോദ്യം ചെയ്യുന്നതും വീണ്ടും പൂട്ടിയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.സംഭവത്തിൽ പൊലീസിന് പരാതി ലഭിച്ചതിനെത്തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയെ ഒരു പാഠം പഠിപ്പിക്കാനാണ് ഇങ്ങനെ ചെയ്‌തതെന്നാണ് യുവാവ് പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. കുട്ടി നിലവിളിച്ചിട്ടും അവനെ തുറന്ന് വിടാൻ യുവാവ് തയ്യാറായില്ല. ഭയന്നുവിറച്ചിരുന്ന കുട്ടിയെ നാട്ടുകാർ ഇടപെട്ടാണ് രക്ഷപ്പെടുത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0