പല്ലുകൊണ്ട് കടിച്ച് കാരറ്റിൽ തീർത്തത് എണ്ണം പറഞ്ഞ ശില്പങ്ങൾ; 25 -കാരിയ്ക്ക് ഫോളോവേഴ്സ് 12 ലക്ഷം !

റിപ്പോർട്ട് :ബൈഷികുമാർ

Mar 27, 2026 - 18:46
പല്ലുകൊണ്ട് കടിച്ച് കാരറ്റിൽ തീർത്തത് എണ്ണം പറഞ്ഞ ശില്പങ്ങൾ; 25 -കാരിയ്ക്ക് ഫോളോവേഴ്സ് 12 ലക്ഷം !

കടിച്ച് പൊട്ടിച്ചും കരണ്ടെടുത്തു യുവതി ശില്പങ്ങളുണ്ടാക്കിയപ്പോൾ സമൂഹ മാധ്യമങ്ങളിൽ അവളെ പിന്തുടർന്നത് 12 ലക്ഷത്തോളം പേർ. മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ നിന്നുള്ള 25 -കാരിയായ ചെൻ ക്വിൻ ആണ് തന്‍റെ അസാധാരണ കഴിവിലൂടെ സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് പിന്തുടർച്ചക്കാരെ ആകർഷിച്ചത്. തന്‍റെ വീഡിയോകളിൽ ചെൻ ക്വിൻ കാരറ്റുകൾ കടിച്ച് മുറിച്ച് മനോഹരവും സങ്കീർണവുമായ ശില്പങ്ങൾ ഉണ്ടാക്കുന്നത് കാണാം.ഇന്‍റർനെറ്റിലെ ആദ്യത്തെ പല്ല് ശിൽപി

ചെറിയ മൃഗങ്ങളും കാർട്ടൂണ്‍ കഷാപാത്രങ്ങളും മുതൽ സങ്കീർണമായ വാസ്തുവിദ്യാ മാതൃകകൾ വരെ ചെൻ ക്വിൻ ഇത്തരത്തിൽ കടിച്ച് മുറിച്ച് ഉണ്ടാക്കുന്നെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവരുടെ ഏറ്റവും ശ്രദ്ധേയമായ സൃഷ്ടികളിൽ വൻമതിലിന്‍റെയും മഞ്ഞ ക്രെയിൻ ടവറിന്‍റെയും മാതൃകകളും, ഫീനിക്സ് കിരീടങ്ങൾ, മിയാവോ ജനത ധരിക്കുന്ന പരമ്പരാഗത വെള്ളി തൊപ്പികൾ തുടങ്ങിയ ധരിക്കാവുന്ന വസ്തുക്കൾ വരെ ഉൾപ്പെടുന്നു. തന്‍റെ വീഡിയോകളിൽ ശില്പങ്ങൾ ഏങ്ങനെയാണ് ഉണ്ടാക്കുന്നതെന്നതിന്‍റെ മുഴുവന്‍ പ്രക്രിയയും അവർ ചിത്രീകരിക്കുന്നു. കാരറ്റിനെ പതുക്കെ പതുക്കെ കടിച്ച് തനിക്ക് ഉണ്ടാക്കേണ്ട ശില്പത്തിന്‍റെ ഒരു മാതൃക ആദ്യം സൃഷ്ടിക്കുന്നു. അതിനായി തന്‍റെ പല്ലല്ലാതെ മറ്റൊരു ഉപകരണവു ഉപയോഗിക്കുന്നില്ലെന്ന് അവ‍ർ വെളിപ്പെടുത്തുന്നു. . "ഇന്‍റർനെറ്റിലെ ആദ്യത്തെ പല്ല് ശിൽപി" എന്ന് ചെൻ ക്വിൻ സ്വയം വിശേഷിപ്പിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0