വൈലോപ്പിള്ളിയുടെ ‘കൃഷ്ണാഷ്ടമി’ വെള്ളിത്തിരയിലേക്ക് എത്തുന്നു

റിപ്പോർട്ട് :ബൈഷി കുമാർ

Mar 26, 2026 - 19:25
വൈലോപ്പിള്ളിയുടെ ‘കൃഷ്ണാഷ്ടമി’ വെള്ളിത്തിരയിലേക്ക് എത്തുന്നു

മലയാളത്തിന്റെ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘കൃഷ്ണാഷ്ടമി, എന്ന കവിതയെ അടിസ്ഥാനമാക്കി ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ‘കൃഷ്ണാഷ്ടമി, the book of dry leaves’ എന്ന സിനിമയുടെ പ്രീമിയർ 48-ാമത് ഇൻറർനാഷണൽ മോസ്കോ ഫിലിം ഫെസ്റ്റിവലിൽ നടക്കും. ലോകത്തെ ഏറ്റവും പഴയതും പ്രാധാന്യമേറിയതുമായ ഫെസ്റ്റിവലുകളിൽ ഒന്നാണ് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ. 2026 ഏപ്രിൽ 16 മുതൽ 23 വരെയാണ് ഫെസ്റ്റിവൽ നടക്കുക.അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിച്ച സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഔസേപ്പച്ചനാണ്. സംവിധായകൻ ജീവിത ബേബിയാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും പഴയതും പ്രമുഖവുമായ ചലച്ചിത്ര മേളകളിൽ ഒന്നാണ് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര മേള. ചിത്രത്തിന്റെ അണിയറപ്രവർത്തകർ: ജിതിൻ മാത്യു (ക്യാമറ), അനു ജോർജ് (എഡിറ്റ്), രബീഷ് (സൗണ്ട്), കാർത്തിക് ജോഗേഷ് (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), അഭിജിത് ചിത്രകുമാർ (അസോസിയേറ്റ് ഡയറക്ടർ), ദിലീപ് ദാസ് (പ്രൊഡക്ഷൻ ഡിസൈനർ), ഷാജി എ ജോൺ (പ്രോജക്ട് ഡിസൈനർ), ജയേഷ് എൽ. ആർ (പ്രൊഡക്ഷൻ കൺട്രോളർ), ഋഷിപ്രിയൻ (സിംഗ് സൗണ്ട്), അനന്തപത്മനാഭൻ (കോസ്റ്റ്യൂം), ബിനു സത്യൻ (മേക്കപ്പ്). എ എസ് ദിനേശാണ് ചിത്രത്തിന്റെ പിആർഒ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0