സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ നിരക്ക് വർധനയ്ക്ക് ഒരുങ്ങുന്നതായി
റിപ്പോർട്ട് :ബൈഷി കുമാർ
*സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ നിരക്ക് വർധനയ്ക്ക് ഒരുങ്ങുന്നതായി
രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ അടുത്ത നിരക്ക് വർധനയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. വരും മാസങ്ങളിൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വി) എന്നീ കമ്പനികൾ അവരുടെ റീചാർജ് പ്ലാനുകൾക്ക് 10 ശതമാനം താരീഫ് കൂട്ടിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. 2024-ൽ രാജ്യത്തെ ടെലികോം രംഗത്ത് വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ച നിരക്ക് വർധനയ്ക്ക് ശേഷമുള്ള ആദ്യ വർധനവിനാണ് ടെലികോം കമ്പനികൾ കച്ചമുറുക്കുന്നത് എന്നാണ് സൂചന. എന്നാൽ ഉടനടിയൊരു താരിഫ് വർധനയുണ്ടാകുമെന്ന വാർത്തകളോട് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വി എന്നീ ടെലികോം ഓപ്പറേറ്റർമാർ പ്രതികരിച്ചിട്ടില്ല.
എൻട്രി-ലെവൽ പ്ലാനുകളിൽ മാറ്റം വരുത്തൽ തന്ത്രം
എൻട്രി-ലെവൽ 1 ജിബി പ്രതിദിന പ്രീപെയ്‌ഡ് പ്ലാനുകൾ ഈയടുത്ത് സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും പിൻവലിച്ചിരുന്നു. ഇത് ഉപഭോക്താക്കളെ കൂടിയ നിരക്കിലുള്ള ചാർജ്ജിലേക്ക്
നിർബന്ധിക്കുന്നു. ദിവസം 1.5 ജിബി വീതം ഡാറ്റ എന്ന തരത്തിലാണ് ഈ കമ്പനികൾ ഇപ്പോൾ കുറഞ്ഞ നിരക്കിലുള്ള മിക്ക പ്രീപെയ്‌ഡ് പ്ലാനുകളും നൽകുന്നത്. മുമ്പത്തെ 249 രൂപ ഡാറ്റാ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ 299 രൂപയിലാണ് ഈ റീചാർജുകളുടെ തുടക്കം. 1 ജിബി ഡാറ്റ ദിവസേനയുള്ള പ്ലാൻ ഇപ്പോഴും നൽകുന്ന സ്വകാര്യ ടെലികോം ഓപ്പറേറ്റർ വി (വോഡഫോൺ ഐഡിയ) ആണ്.
5ജി ഇൻഫ്രാസ്ട്രക്‌ചറിൽ ശ്രദ്ധ പതിപ്പിക്കുന്നതിനാൽ ഭാരതി എയർടെല്ലിനും വി-യ്ക്കും താരിഫ് പുതുക്കൽ അനിവാര്യമാണെന്ന നിലപാടാണുള്ളത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഉടനടിയുള്ള താരിഫ് വർധനവിന് പകരം കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകൾ ഒഴിവാക്കുകയാണ് ഇപ്പോൾ ടെലികോം കമ്പനികൾ അവലംബിച്ചിരിക്കുന്ന തന്ത്രം. ഇതിലൂടെ ആകെ ആവറേജ് റെവന്യൂ പെർ യൂസർ വർധിപ്പിക്കുകയാണ് ലക്ഷ്യം. അതേസമയം, പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) താരിഫ് വർധനയ്ക്ക് തയ്യാറാകുമോ എന്ന് വ്യക്തമല്ല. കഴിഞ്ഞ വർഷം സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ നിരക്കുകൾ വർധിപ്പിച്ചപ്പോൾ ബിഎസ്എൻഎൽ നിലവിലെ നിരക്കുക തുടരാൻ തീരുമാനിക്കുകയാണ് ചെയ്തത്
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0