അടിസ്ഥാന സൗകര്യ മേഖലയിൽ വികസന തുടർച്ച ഉറപ്പാക്കി: മന്ത്രി കെ ബി ഗണേഷ് കുമാർ*
റിപ്പോർട്ട് :ബൈഷി കുമാർ
അടിസ്ഥാന സൗകര്യ മേഖലയിൽ വികസന തുടർച്ച ഉറപ്പാക്കി: മന്ത്രി കെ ബി ഗണേഷ് കുമാർ*
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ വികസന തുടർച്ച ഉറപ്പാക്കിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പുനലൂർ ബഥേൽ എം ടി എസ് എസ് യു പി സ്കൂളിന്റെ സ്മാർട്ട് ക്ലാസ്സ് മുറികൾ ശതാബ്ദി സമാപന സമ്മേളനം എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ സ്മാർട്ട് ക്ലാസ് മുറികൾ അടങ്ങുന്ന
പുതിയ കെട്ടിടങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കി. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മണ്ഡലത്തിൽ 55 പുതിയ സ്കൂൾ കെട്ടിടങ്ങളും 44 അങ്കണവാടികളും നിർമിച്ചു. സൗകര്യങ്ങളുടെ വിപുലീകരണം കുട്ടികളുടെ പഠനശേഷി വളർത്താനും മാനസിക-ബൗദ്ധിക വികാസത്തിനും സഹായകമാകണം. സംസ്ഥാനത്തെ കെഎസ്ആർടിസി ബസ്റ്റാൻഡ്കളുടെ നവീകരണം തുടരുകയാണ്. കല്ലടയാറിന് കുറുകെ പുതിയ പാലം നിർമിക്കാൻ പണം അനുവദിച്ചെന്നും മന്ത്രി അറിയിച്ചു.
സ്കൂൾ ഉപദേശക സമിതി പ്രസിഡന്റ് ഫാദർ ജോൺസൻ വർഗീസ് അധ്യക്ഷനായി. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിമോൾ അനി, ജില്ലാ പഞ്ചായത്ത് അംഗം സൂസൻ തങ്കച്ചൻ, പഞ്ചായത്ത് അംഗങ്ങൾ, സ്കൂൾ ഭരണസമിതി അംഗങ്ങൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
പുനലൂർ ബഥേൽ എം ടി എസ് എസ് യു പി സ്കൂൾ ശതാബ്ദി സമാപന സമ്മേളനം സ്മാർട്ട് ക്ലാസ്സ് മുറികൾ എന്നിവയുടെ ഉദ്ഘാടനം മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിക്കുന്നു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0