*പുനലൂരില്‍ 525 പട്ടയങ്ങള്‍ വിതരണം ചെയ്തു; അരിപ്പയില്‍ മാത്രം 266* 

റിപ്പോർട്ട്‌ ബൈഷികുമാർ

Feb 25, 2026 - 06:31
Feb 25, 2026 - 06:40
*പുനലൂരില്‍ 525 പട്ടയങ്ങള്‍ വിതരണം ചെയ്തു; അരിപ്പയില്‍ മാത്രം 266* 

*PRESS RELEASE 24/02/2026*

*പുനലൂരില്‍ 525 പട്ടയങ്ങള്‍ വിതരണം ചെയ്തു; അരിപ്പയില്‍ മാത്രം 266* 

പുനലൂര്‍ താലൂക്ക്തല പട്ടയമേളയില്‍ വിതരണം ചെയ്തത് 525 പട്ടയങ്ങള്‍. തെന്മല, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തുകളിലെ കെ ഐ പി ലേബര്‍ ഉന്നതി, ആയിരനല്ലൂര്‍ വില്ലേജിലെ മരോട്ടിത്തടം, തിങ്കള്‍കരിക്കം വില്ലേജിലെ അരിപ്പ, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ നീറായ്‌ക്കോട് എന്നിവിടങ്ങളിലായാണ് അനുവദിച്ചത്. 

അരിപ്പയില്‍ 266 പട്ടയങ്ങളാണ് വിതരണംചെയ്തത്. ഇതില്‍ 47 എസ്.ടി പട്ടയങ്ങളാണ്. 22 പേര്‍ക്ക് 20 സെന്റ് പുരയിടം, 10 സെന്റ് നിലം, മൂന്ന് പേര്‍ക്ക് 10 സെന്റ് നിലവും. 12 സെന്റ് വീതം 170 എസ്.സി പട്ടയങ്ങളും 10 സെന്റ് വീതം മറ്റുള്ളവര്‍ക്ക് 49 പട്ടയങ്ങളും ലഭ്യമാക്കി.  

കെ ഐ പി ലേബര്‍ ഉന്നതിയില്‍ 200, അരിപ്പയില്‍ 266, മരോട്ടിത്തടത്തില്‍ 30, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ 20, അറയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ രണ്ട്, അലയമണ്‍, അഞ്ചല്‍ ഗ്രാമപഞ്ചായത്തുകളില്‍ ഓരോന്ന് വീതം പട്ടയങ്ങളാണ് നല്‍കിയത്. അഞ്ച് അകാല കൈമാറ്റ സാധൂകരണ പത്രികയും നല്‍കി. 

ഉദ്ഘാടനവും പട്ടയവിതരണവും കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി മൈതാനത്ത് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പി എസ് സുപാല്‍ എംഎല്‍എ അധ്യക്ഷനായി. ഫോറസ്റ്റ് വില്ലേജുകള്‍ റവന്യൂ വില്ലേജുകളാക്കിയുള്ള ജില്ലാതല പ്രഖ്യാപനവും നടന്നു. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, എഡിഎം ജി നിര്‍മല്‍ കുമാര്‍, പുനലൂര്‍ ആര്‍ഡിഒ ജി സുരേഷ് ബാബു, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജ്യോതി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം സൈനബാ ബീവി, ആതിര പ്രവീണ്‍, ആനന്ദ്, ശോഭ, രമണി വിജയന്‍, തഹസില്‍ദാര്‍ അജിത് ജോയി, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 502/2026)

*വേനല്‍ചൂട് കൂടുന്നു; ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്*

ജില്ലയില്‍ ചൂടിനൊപ്പം അള്‍ട്രാവയലറ്റ് സൂചികയും ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. കൊട്ടാരക്കരയില്‍ സ്ഥാപിച്ച അള്‍ട്രാവയലറ്റ് സെന്‍സറില്‍ ഫെബ്രുവരി 23ന് സൂചിക 8 രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഓറഞ്ച് അലേര്‍ട്ട് നിലവിലുണ്ട്. 

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഉയര്‍ന്നപ്രദേശങ്ങള്‍, തീരദേശ-ജലാശയ പ്രദേശങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും. 

_പൊതുജനങ്ങള്‍ പാലിക്കേണ്ടത്..._ 

- പകല്‍ 11 മുതല്‍ മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്

- കൃത്യമായ ഇടവേളകളില്‍ ശുദ്ധജലം ദാഹമില്ലെങ്കിലും ശീലമാക്കുക. വീടിന് പുറത്ത് പോകുന്നവര്‍ കുപ്പിവെള്ളം കരുതുക. നിര്‍ജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. ഫ്രഷ് ജ്യൂസ്, സംഭാരം, ഓ ആര്‍ എസ് ലായനി തുടങ്ങിയവ ഉപയോഗിക്കാം.

- ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുക.

- പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും പാദരക്ഷകള്‍ വേണം. കൈ ഉള്‍പ്പെടെ പൂര്‍ണമായും മൂടുന്നതരത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ഉചിതം. കുടയോ തൊപ്പിയോ ഉപയോഗിക്കാം. 

- കെട്ടിട, റോഡ് നിര്‍മാണതൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോര കച്ചവടക്കാര്‍, തൊഴിലുറപ്പ്‌തൊഴിലാളികള്‍, ട്രാഫിക്ഡ്യൂട്ടിയിലുള്ള പോലീസുകാര്‍, പോസ്റ്റുമാന്‍മാര്‍, ലൈന്‍മാന്‍മാര്‍, ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാര്‍, ഇ- കോമേഴ്സ് പാര്‍സല്‍ വിതരണക്കാര്‍, കലക്ഷന്‍ ഏജന്റുമാര്‍, സെയില്‍സ്/മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. 

- ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍കാരണം അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

- വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളില്‍ വായുസഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കാം. വിനോദസഞ്ചാരവേളയില്‍ പകല്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം.

- പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ കുടിവെള്ളം, തണല്‍ ഉറപ്പുവരുത്തണം. പകല്‍ 11 മുതല്‍ 3 വരെ സമ്മേളനങ്ങള്‍ ഒഴിവാക്കണം

- യാത്രാമധ്യേ വിശ്രമിക്കാം

- കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ നിര്‍ത്തിയിട്ട വാഹനങ്ങളിലാക്കരുത്.

- ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കാം

- വെയിലേറ്റതിന് ശേഷം അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ വിശ്രമിക്കണം, വൈദ്യസഹായവും തേടണം. 

(പി.ആര്‍.കെ നമ്പര്‍ 503/2026)

*കൊല്ലം, പത്തനാപുരം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടം; 26ന് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും* 

കൊല്ലം, പത്തനാപുരം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസുകളില്‍ പുതുതായി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 26ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കൊല്ലം ഫയര്‍ സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ എം നൗഷാദ് എംഎല്‍എ അധ്യക്ഷനാകും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ നിതിന്‍ അഗ്രവാള്‍ ഓണ്‍ലൈനായി പങ്കെടുക്കും. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് മുഖ്യാതിഥിയാകും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ടെക്‌നിക്കല്‍ ഡയറക്ടര്‍ എം നൗഷാദ്, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ അരുണ്‍ അല്‍ഫോണ്‍സ്, മേഖല ഫയര്‍ ഓഫീസര്‍ കെ അബ്ദുല്‍ റഷീദ്, ജില്ലാ ഫയര്‍ ഓഫീസര്‍മാരായ എന്‍ രാമകുമാര്‍, വി സി വിശ്വനാഥ്, ജോയിന്റ് ആര്‍ ടി ഒ ശരത് ചന്ദ്രന്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം എസ് ശ്രീജ, ഡിവിഷന്‍ കൗണ്‍സിലര്‍ ടി ഷൈനി തുടങ്ങിയവര്‍ പങ്കെടുക്കും.

പത്തനാപുരം ഫയര്‍ സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യാതിഥിയാകും. കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ രാജഗോപാല്‍, ഹോര്‍ട്ടികോര്‍പ്പ് ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ് വേണുഗോപാല്‍, വി എഫ് പി സി കെ ചെയര്‍പേഴ്‌സണ്‍ ബെന്നി കക്കാട്, പത്തനാപുരം കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ ബിജു കെ മാത്യു, ചാത്തന്നൂര്‍ സ്പിന്നിങ് മില്‍ ചെയര്‍പേഴ്‌സണ്‍ എ ആര്‍ ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കൃഷ്ണ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി എം ബിജു, വി എം മഞ്ജു, ഷീജ ഷാനവാസ്, ജെയിംസ് അലക്‌സാണ്ടര്‍, എസ് ശുഭാ കുമാരി, ഷേര്‍ളി ഗോപിനാഥ്, വൈസ് പ്രസിഡന്റ് ശശികല മോഹന്‍, മുന്‍ പ്രസിഡന്റ് വിഎസ് കലാദേവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡോ. മീര ആര്‍ നായര്‍, വിഷ്ണു ഭഗത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂര്യനാഥ്, തലവൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി ബിന്ദു, ആര്‍ രാജേഷ്, വി രഞ്ജിനി, വിളക്കുടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രഹന റാഫി, ജി കെ അഞ്ജന, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

(പി.ആര്‍.കെ നമ്പര്‍ 504/2026)

*പത്തനാപുരം താലൂക്ക് സപ്ലൈ ഓഫീസ് മിനി സിവില്‍ സ്റ്റേഷനില്‍; ഉദ്ഘാടനം 25ന്* 

പത്തനാപുരം താലൂക്ക് സപ്ലൈ ഓഫീസ് പത്തനാപുരം മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഫെബ്രുവരി 25ന് വൈകിട്ട് മൂന്നിന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എം പി മുഖ്യാതിഥിയാകും. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ കെ ഹിമ, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് കൃഷ്ണ, ജില്ലാ പഞ്ചായത്ത് അംഗം എം. വിഷ്ണു ഭഗത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ ഷാനവാസ്, ശുഭകുമാരി, ജെയിംസ് അലക്‌സാണ്ടര്‍, അഡ്വ ടി എം ബിജു, ഷേര്‍ളി ഗോപിനാഥ്, വി എം മഞ്ജു, ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് റേഷനിംഗ് സ്മിതാ ജോര്‍ജ്, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

(പി.ആര്‍.കെ നമ്പര്‍ 505/2026)

*ആരോഗ്യം ആനന്ദം: വൈബ് ഫോര്‍ വെല്‍നസ് മണ്ഡലതല ഉദ്ഘാടനം 26ന്*

സംസ്ഥാന ആയുഷ് വകുപ്പും ജില്ലാ നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഹെല്‍ത്തി കേരള - ആരോഗ്യം ആനന്ദം: വൈബ് ഫോര്‍ വെല്‍നസ് ക്യാമ്പയിന്‍ മണ്ഡലതല ഉദ്ഘാടനം ഫെബ്രുവരി 26ന് രാവിലെ 11.30ന് ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ എം.മുകേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ലതാദേവി അധ്യക്ഷയാകും. ആയുര്‍വേദ - ഹോമിയോപ്പതി വിഭാഗങ്ങളുടെ മെഡിക്കല്‍ ക്യാമ്പുകള്‍, യോഗ പരിശീലനം, ഫുഡ് എക്‌സ്‌പോ, ബോധവല്‍ക്കരണ ക്ലാസുകള്‍, സൗജന്യ രക്ത പരിശോധന, അസ്ഥി സാന്ദ്രതാ സ്‌കാനിംഗ് എന്നിവ നടത്തും. ക്യാമ്പിന് മുന്നോടിയായി രാവിലെ 8:30ന് കലക്ടറേറ്റില്‍ നിന്നും ആരംഭിക്കുന്ന വാക്കത്തണ്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.സദക്കത്ത് ഫ്‌ളാഗ് ഓഫ് ചെയ്യും. കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

(പി.ആര്‍.കെ നമ്പര്‍ 506/2026)

*റേഡിയോഗ്രാഫര്‍ ട്രെയിനി നിയമനം*

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ ട്രെയിനിയുടെ താല്‍ക്കാലിക ഒഴിവ്. ഡിപ്ലോമ ഇന്‍ റേഡിയേഷന്‍ ടെക്നോളജി കോഴ്‌സ്/ മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ റേഡിയോ ഡയഗ്‌നോസിസ് ആന്‍ഡ് റേഡിയോതെറാപ്പി ടെക്‌നോളജി കോഴ്‌സും പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. പ്രായപരിധി: 18-41 വയസ്. വേതനം: 14000 രൂപ. വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ് തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം മാര്‍ച്ച് അഞ്ചിന് രാവിലെ 11ന് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2575050.

(പി.ആര്‍.കെ നമ്പര്‍ 507/2026)

*കോഷന്‍ ഡെപ്പോസിറ്റ് കൈപറ്റണം*

ചവറ ബി ജെ എം സര്‍ക്കാര്‍ കോളജില്‍ വിവിധ കോഴ്‌സുകളില്‍ 2015-16 മുതല്‍ 2020-21 വരെ പ്രവേശനം നേടിയ യു ജി, പി ജി വിദ്യാര്‍ഥികളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷവും കോഷന്‍ ഡെപ്പോസിറ്റ് കൈപറ്റാത്തവര്‍ മാര്‍ച്ച് 20നകം കോളജ് ഓഫീസില്‍ നിന്ന് തുക കൈപ്പറ്റണം. നിശ്ചിത തീയതിക്കകം കൈപ്പറ്റിയില്ലെങ്കില്‍ ഇനി ഒരറിയിപ്പും കൂടാതെ തുക തിരികെ സര്‍ക്കാരിലേക്ക് നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9188900168. 

(പി.ആര്‍.കെ നമ്പര്‍ 508/2026)

*സ്‌പോട്ട് അഡ്മിഷന്‍*

കെല്‍ട്രോണില്‍ വിവിധ മാധ്യമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത: പ്ലസ് ടു, ബിരുദം. മാര്‍ച്ച് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് എന്നീ കെല്‍ട്രോണ്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ അസല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 9544958182.

(പി.ആര്‍.കെ നമ്പര്‍ 509/2026)

*ടെന്‍ഡര്‍*

ഓച്ചിറ ഐസിഡിഎസ് പരിധിയിലെ അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് നാല് ഉച്ചയ്ക്ക് രണ്ട് വരെ സമര്‍പ്പിക്കാം. ഫോണ്‍: 9961629054, 9447591582.

(പി.ആര്‍.കെ നമ്പര്‍ 510/2026)

*ടെന്‍ഡര്‍*

മുഖത്തല വനിതാശിശുവികസന ഓഫീസ് പരിധിയിലെ മയ്യനാട്, തൃക്കോവില്‍വട്ടം പഞ്ചായത്തുകളിലെ 100 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 27 ഉച്ചയ്ക്ക് രണ്ട് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2504411, 8281999106.

(പി.ആര്‍.കെ നമ്പര്‍ 511/2026)

*അപേക്ഷ ക്ഷണിച്ചു*

മയ്യനാട് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ആറ് മാസത്തെ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026 ഫെബ്രുവരി ഒന്നിന് 18 വയസ് തികയണം. പത്താം ക്ലാസ് തോറ്റവര്‍ക്കും അപേക്ഷിക്കാം. ഫീസ്: 100 രൂപ. സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മാര്‍ച്ച് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 7034633233, 8714034942, 0474-2558280.

(പി.ആര്‍.കെ നമ്പര്‍ 512/2026)

*ജില്ലാ വികസന സമിതി യോഗം*

ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി 28ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

(പി.ആര്‍.കെ നമ്പര്‍ 513/2026)

*ടെന്‍ഡര്‍*

ചടയമംഗലം ഐസിഡിഎസ് പരിധിയിലെ 124 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് ആറ് വൈകിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2475551.

(പി.ആര്‍.കെ നമ്പര്‍ 514/2026)

*ഗസ്റ്റ് അധ്യാപക ഒഴിവ്*

യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, കോമേഴ്സ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ജര്‍മന്‍ എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത: യുജിസി നിഷ്‌കര്‍ഷിച്ചിട്ടുള്ള നെറ്റ്/ പി.എച്ച്.ഡി. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഫെബ്രുവരി 28 നകം യൂ.ഐ.ടി കോളജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0474 2798413.

(പി.ആര്‍.കെ നമ്പര്‍ 515/2026)

*ഖാദി റിഡക്ഷന്‍ മേള*

ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് അഞ്ച് വരെ ഖാദി റിഡക്ഷന്‍ മേള നടത്തും. ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റിന് പുറമെ 20% മുതല്‍ 50% വരെ വിലക്കിഴിവും ലഭ്യമാണ്. ഫോണ്‍: 0474 2743587, 7902925595.

(പി.ആര്‍.കെ നമ്പര്‍ 516/2026)

*സൈക്കോളജി കോഴ്‌സ്*

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജുകളില്‍ നടത്തുന്ന ഒരു വര്‍ഷത്തെ കൗണ്‍സിലിംഗ് സൈക്കോളജി ഡിപ്ലോമ / സര്‍ട്ടിഫിക്കേറ്റ് (ആറുമാസം) കോഴ്‌സുകള്‍ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ ചിന്നക്കട മുനിസിപ്പല്‍ ബില്‍ഡിംഗിന്റെ രണ്ടാം നിലയിലുള്ള സി.ബി.എം.ആറില്‍ ലഭിക്കും. അവസാനതീയതി ഫെബ്രുവരി 28. ഫോണ്‍: 9446102775, 8129858072. 

(പി.ആര്‍.കെ നമ്പര്‍ 517/2026)

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0