*തൃത്താലയിൽ നവീകരിച്ച പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തു*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 21, 2026 - 09:09
*തൃത്താലയിൽ നവീകരിച്ച പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തു*

*തൃത്താലയിൽ നവീകരിച്ച പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തു*

 തൃത്താല ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച പിഡബ്ലിയുഡി റസ്റ്റ് ഹൗസിൻ്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.

തൃത്താലയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാനായി. പാലം, റെഗുലേറ്റർ, സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രി എന്നിങ്ങനെ പശ്ചാത്തല മേഖലയിൽ വൻ കുതിപ്പ് സാധ്യമാക്കാനായത് നിശ്ചയ ദാർഢ്യമുള്ള സർക്കാരിൻ്റെ ഭാഗമായതിനാലാണെന്ന് മന്ത്രി പറഞ്ഞു. 

55 ലക്ഷം രൂപ വിനിയോഗിച്ചാണ് റസ്റ്റ് ഹൗസിൻ്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.

പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷനായി.അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ മഞ്ജുഷ റിപ്പോർട്ട് അവതരിപ്പിച്ചു. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജയന്തി വിജയകുമാർ, വാർഡ് മെമ്പർ ഷബ്ന നിഷാദ്,അസിസ്റ്റൻ്റ് എഞ്ചിനീയർ അലീന,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

*ജില്ലാ ഇൻഫർമേഷൻ ഓഫീസ്*

*പാലക്കാട്*

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0