പാങ്ങോട് സൈനിക ക്യാമ്പ് ആനക്കൊമ്പ് മോഷണം; പ്രതി ക്യാമ്പിലുള്ളയാൾ തന്നെയെന്ന് സൂചന

റിപ്പോർട്ട് :ബൈഷി കുമാർ

Feb 14, 2026 - 14:15
പാങ്ങോട് സൈനിക ക്യാമ്പ് ആനക്കൊമ്പ് മോഷണം; പ്രതി ക്യാമ്പിലുള്ളയാൾ തന്നെയെന്ന് സൂചന

പാങ്ങോട് സൈനിക ക്യാമ്പ് ആനക്കൊമ്പ് മോഷണം; പ്രതി ക്യാമ്പിലുള്ളയാൾ തന്നെയെന്ന് സൂചന

പാങ്ങോട് സൈനിക ക്യാമ്പിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. സൈനിക ക്യാമ്പിനുള്ളിലുള്ള വ്യക്തി തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക സൂചന. സംഭവവുമായി ബന്ധപ്പെട്ട് ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

മോഷ്ടാവിനെ കണ്ടെത്താനായി വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും ക്യാമ്പിലെത്തി വിശദമായ പരിശോധന നടത്തി. സംശയിക്കപ്പെടുന്ന വ്യക്തിയുടെ വിരലടയാളം പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് സംഭവസ്ഥലത്തുനിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കും.പരമാവധി വേഗത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ രണ്ട് കോടി രൂപ മൂല്യമുള്ള ആനക്കൊമ്പ് മോഷണം പോയതായി കഴിഞ്ഞ ദിവസമാണ് പരാതി ഉയർന്നത് . കഴിഞ്ഞ ദിവസം ഡി.ജെ പാർട്ടി നടന്നതിന് പിന്നാലെ കൊമ്പ് കാണാതായെന്നാണ് വിവരം. ഡി.ജെ പാർട്ടി നടത്തിപ്പിന് എത്തിയ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള സംഘത്തെ ഇന്നലെ പൂജപ്പുര പൊലീസ് ചോദ്യം ചെയ്തിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0