സതീശനെ വെട്ടി ചെന്നിത്തല; പ്രതിപക്ഷ നേതാവിന്റെ ഇറങ്ങിപ്പോക്കിന് പിന്നിലെ രഹസ്യങ്ങൾ
റിപ്പോർട്ട് ::ബൈഷി കുമാർ
സതീശനെ വെട്ടി ചെന്നിത്തല; പ്രതിപക്ഷ നേതാവിന്റെ ഇറങ്ങിപ്പോക്കിന് പിന്നിലെ രഹസ്യങ്ങൾ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സമ്മേളന വേദിയിൽ പ്രസംഗിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇറങ്ങിപ്പോയ സംഭവത്തിൽ ചർച്ചകൾക്ക് വഴി തെളിയിച്ച് ഫേസ്ബുക് പോസ്റ്റ് . സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും മാത്രം സമസ്ത നേതൃത്വം ആശ്രയിച്ചതാണ് സതീശനെ ചൊടിപ്പിച്ചതെന്നാണ് സോഷ്യൽ മീഡിയയിലെ കുറിപ്പുകൾ വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ പൂർണ്ണമായും അവഗണിക്കപ്പെട്ടതാണ് ഇറങ്ങിപ്പോയ സംഭവത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് ഉയരുന്ന ആരോപണം.
സമ്മേളന സ്ഥലത്തെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് വലിയ സൗകര്യങ്ങൾ ചെയ്തു കൊടുത്തു എന്ന് സമസ്ത നേതാക്കൾ പരസ്യമായി സമ്മതിച്ചിരുന്നു. ഇതേ വിഷയത്തിൽ കോൺഗ്രസ്സിൽ നിന്ന് രമേശ് ചെന്നിത്തലയെയാണ് സമസ്ത സമീപിച്ചത്. ചെന്നിത്തല ഉടൻ തന്നെ വിഷയത്തിൽ ഇടപെടുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തു. എന്നാൽ, നിലവിലെ പ്രതിപക്ഷ നേതാവായ വി.ഡി. സതീശനോട് ഈ വിഷയം സമസ്ത നേതൃത്വം സംസാരിക്കുക പോലും ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്.താൻ പ്രതിനിധീകരിക്കുന്ന മുന്നണിയുടെ നേതാവായ തന്നെ പാടെ അവഗണിച്ച് മുഖ്യമന്ത്രിയെയും രമേശ് ചെന്നിത്തലയെയും സംഘടന വിശ്വാസത്തിലെടുത്തതാണ് വി.ഡി. സതീശനെ പ്രകോപിപ്പിച്ചത്. സംഘടനകൾക്കിടയിൽ സതീശനുള്ള സ്വാധീനം കുറയുന്നതിന്റെ തെളിവായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു. ഇതിലുള്ള പ്രതിഷേധസൂചകമായാണ് അദ്ദേഹം സമസ്ത വേദിയിൽ പ്രസംഗിക്കാൻ നിൽക്കാതെ മടങ്ങിയതെന്നാണ് ഫേസ്ബുക്ക് കുറിപ്പ് ചൂണ്ടിക്കാട്ടുന്നത്
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0