ഇന്ത്യൻ നിയമങ്ങൾ പാലിക്കൽ കഴിയില്ലെങ്കിൽ രാജ്യം വിടണം’; മെറ്റക്കെതിരെ സുപ്രീംകോടതി
റിപ്പോർട്ട് :ബൈഷി കുമാർ
ഇന്ത്യൻ നിയമങ്ങൾ പാലിക്കൽ കഴിയില്ലെങ്കിൽ രാജ്യം വിടണം’; മെറ്റക്കെതിരെ സുപ്രീംകോടതി
ഇന്ത്യൻ നിയമങ്ങൾ പാലിക്കൽ കഴിയില്ലെങ്കിൽ രാജ്യം വിടണമെന്ന് സോഷ്യൽ മീഡിയ ഭീമനായ മെറ്റയോട് സുപ്രീംകോടതി. രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മെറ്റ, വാട്ട്സ്ആപ്പ് എന്നിവയുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
2021 ലെ സ്വകാര്യത നിയമവുമായി ബന്ധപ്പെട്ട കേസിൽ വാട്‌സാപ്പിന് 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴയിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നൽകിയ ഹരജി പരിഗണിക്കവേയാണ് കമ്പനികൾക്കെതിരെ കോടതി ആഞ്ഞടിച്ചത്.
വാട്‌സാപ്പ് മെറ്റയുമായി സ്വകാര്യ ഡാറ്റ വിവരങ്ങൾ പങ്കിട്ടതിനാണ് ആപ്പിന് കമ്മീഷൻ പിഴയിട്ടത്. ഡാറ്റ ഷെയറിങ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ ഫെബ്രുഅവരി പത്തിന് കോടതി ഉത്തരവിറക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0