*ജയറാമിന് ക്ലീൻ ചിറ്റ്; ശബരിമല സ്വർണക്കൊള്ളയുമായി ബന്ധമില്ലെന്ന് എസ്ഐടി*
*ജയറാമിന് ക്ലീൻ ചിറ്റ്; ശബരിമല സ്വർണക്കൊള്ളയുമായി ബന്ധമില്ലെന്ന് എസ്ഐടി*
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാമിന് ക്ലീൻചിറ്റ് നൽകി പ്രത്യേക അന്വേഷണസംഘം (എസ്ഐടി). നടന് സ്വർണക്കൊള്ളയുമായി ബന്ധമില്ല. പ്രതികളുമായി സാമ്പത്തിക ഇടപാടുകളുമില്ല. ഇനി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് എസ്ഐടി നിലപാട്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ച് ചടങ്ങുകളിൽ പങ്കെടുപ്പിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജയറാമിന്റെ മൊഴിയിൽ തീയതികൾ മാറിയതിൽ ദുരൂഹതയില്ലെന്നും എസ്ഐടി നിഗമനം. ജയറാം കുറ്റപത്രത്തിൽ പ്രധാന സാക്ഷികളിൽ ഒരാളാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0