അമേരിക്കയിലെ ജോർജിയയിൽ നിന്ന് കേട്ടത് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വാർത്ത ആയിരുന്നു. ഒരു കുടുംബതർക്കം എത്രത്തോളം ഭീകരമായ ദുരന്തത്തിലേക്ക് വഴിമാറാം എന്നതിന്റെ നേർക്കാഴ്ചയായിരുന്നു അറ്റ്ലാന്റയുടെ പ്രാന്തപ്രദേശമായ ലോറൻസ് വില്ലയിലെ ആ വീട്. വിജയ് കുമാർ എന്ന 51-കാരൻ തന്റെ തോക്കിൻ മുനയിൽ തീർത്തത് സ്വന്തം ഭാര്യയുടെയും മറ്റ് മൂന്ന് ബന്ധുക്കളുടെയും ജീവനായിരുന്നു.,
റിപ്പോർട്ട് :ബൈഷി കുമാർ

വെള്ളിയാഴ്ച പുലർച്ചെ എല്ലാവരും ഗാഢനിദ്രയിലായിരുന്ന 2:30-ഓടെയാണ് വെടിയൊച്ചകൾ ആ വീടിനെ നടുക്കിയത്. മീനു ദോഗ്ര (43), ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവർ ആണ് ആ ക്രൂരതയ്ക്ക് ഇരയായത്. എന്നാൽ, ഈ വലിയ ദുരന്തത്തിനിടയിലും അത്ഭുതകരമായി രക്ഷപെട്ടത് മൂന്ന് കുരുന്നുകളാണ്., തോക്കിൻ ശബ്ദം കേട്ട് ഭയന്നോടിയ അവർ ഒരു അലമാരയ്ക്കുള്ളിൽ ഒളിച്ചിരുന്നാണ് മരണത്തെ മുഖാമുഖം കണ്ടത്.
ഭയപ്പാടിനിടയിലും അസാമാന്യമായ ധൈര്യം പ്രകടിപ്പിച്ച ഒരു കുട്ടിയാണ് പോലീസിനെ വിവരമറിയിച്ചത്. പ്രതിയുടെ മകൻ തന്നെയായ ആ കുട്ടി 911-ലേക്ക് വിളിച്ചതോടെ മിനിറ്റുകൾക്കുള്ളിൽ പോലീസ് സംഭവസ്ഥലത്തെത്തി. കുട്ടികൾക്ക് ശാരീരികമായ പരിക്കുകളൊന്നുമില്ലെങ്കിലും അവർ അനുഭവിച്ച മാനസികാഘാതം വിവരണാതീതമാണ്. ഇപ്പോൾ ഒരു ബന്ധുവിന്റെ സംരക്ഷണയിലാണ് ഈ കുട്ടികൾ.
കൊലപാതകം, കുട്ടികളോടുള്ള ക്രൂരത തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തി വിജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ബാധിക്കപ്പെട്ട കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്., കുടുംബബന്ധങ്ങളിലെ തകർച്ചകൾ ഇത്തരത്തിൽ നിരപരാധികളുടെ ചോര വീഴ്ത്തുന്നത് പ്രവാസി സമൂഹത്തിന് വലിയൊരു ആഘാതമായി മാറിയിരിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0