അവൻ എന്നെ തല്ലി, ഞാൻ അവനെ കൊന്നു’; ദില്ലിയിലെ ഇരുപത്തിനാലുകാരന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന കുറ്റസമ്മത വീഡിയോ പുറത്ത്

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 25, 2026 - 09:35
അവൻ എന്നെ തല്ലി, ഞാൻ അവനെ കൊന്നു’; ദില്ലിയിലെ ഇരുപത്തിനാലുകാരന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന കുറ്റസമ്മത വീഡിയോ പുറത്ത്

അവൻ എന്നെ തല്ലി, ഞാൻ അവനെ കൊന്നു’; ദില്ലിയിലെ ഇരുപത്തിനാലുകാരന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന കുറ്റസമ്മത വീഡിയോ പുറത്ത്

ദില്ലിയിലെ മൗജ്പൂരിൽ ഇരുപത്തിനാലുകാരന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന കുറ്റസമ്മത വീഡിയോ പുറത്ത്. വെൽക്കം ഏരിയയിൽ താമസിക്കുന്ന ഫൈസാൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഫൈസാൻ തന്നെ മുൻപ് മർദ്ദിച്ചതിലുള്ള വ്യക്തിപരമായ പക മൂലമാണ് താൻ കൊലപാതകം നടത്തിയതെന്ന് പറയുന്ന പ്രതിയുടെ കുറ്റസമ്മത വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

വ്യാഴാഴ്ച രാത്രി മിസ്റ്റർ കിംഗ് ലോഞ്ച് ആൻഡ് കഫേയിൽ (Mr King Lounge and Cafe) വെച്ചാണ് ഫൈസാൻ ആക്രമിക്കപ്പെട്ടത്. സംഭവത്തിന് ശേഷം ‘moinqureshiii_’ എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് പ്രതി വീഡിയോ പുറത്തുവിട്ടത്. നാല് മാസം മുമ്പ് ഫൈസാൻ തന്നെ തല്ലിയതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നും, ഇതിൽ തന്റെ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ പങ്കില്ലെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. കൊലപാതകത്തിന് പിന്നിൽ പണമിടപാടുകൾ ഇല്ലെന്നും ഇയാൾ അവകാശപ്പെട്ടു.

എന്നാൽ, ഈ വാദങ്ങളെല്ലാം നുണയാണെന്ന് ഫൈസാന്റെ സഹോദരൻ സൽമാൻ ആരോപിച്ചു. പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. പണം തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് പ്രതിയും പിതാവും ഫൈസാന്റെ വീട്ടിലെത്തി വഴക്കിട്ടിരുന്നതായും, ഇതിനെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും സൽമാൻ പറഞ്ഞു. പ്രതിയെയും പിതാവിനെയും അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

ഫൈസാന്റെ തലയിൽ ഒരു വെടിയുണ്ടയും നെഞ്ചിൽ രണ്ട് വെടിയുണ്ടകളും ഏറ്റിരുന്നതായി സഹോദരൻ വെളിപ്പെടുത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത, ആയുധ നിയമം എന്നിവ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ പിടികൂടുന്നതിനായി പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0