ബിജെപി ടിക്കറ്റില്‍ സഞ്ജു സാംസണ്‍ തിരുവനന്തപുരത്ത്?; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച*
റിപ്പോർട്ട് :ബൈഷി കുമാർ
*ബിജെപി ടിക്കറ്റില്‍ സഞ്ജു സാംസണ്‍ തിരുവനന്തപുരത്ത്?; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച*
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം സഞ്ജു സാംസണെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാൻ ബിജെപി നീക്കം.
തലസ്ഥാന നഗരം ഉള്‍പ്പെടുന്ന തിരുവനന്തപുരം സെൻട്രല്‍ സീറ്റില്‍ നാട്ടുകാരൻ കൂടിയായ സഞ്ജുവിനെ ജയിപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേരത്തേ പ്രഖ്യാപിച്ചതുപോലെ നേമത്ത് മത്സരിക്കും. വി. മുരളീധരൻ- കഴക്കൂട്ടം, കെ. സുരേന്ദ്രൻ- വട്ടിയൂർക്കാവ്, പി.കെ. കൃഷ്ണദാസ്- കാട്ടാക്കട, ശോഭ സുരേന്ദ്രൻ- കായംകുളം, കുമ്മനം രാജശേഖരൻ- ആറന്മുള, ഷോണ് ജോർജ്- പാലാ, അനൂപ് ആന്റണി- തിരുവല്ല, ജെ.ആർ. പത്മകുമാർ- കാട്ടാക്കട തുടങ്ങിയവരുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്.
തിരുവനന്തപുരം സീറ്റില്‍ പരിഗണിച്ചിരുന്ന ചെങ്കല്‍ രാജശേഖരനേക്കാള്‍ ജയസാധ്യത സഞ്ജുവിന് ഉണ്ടെന്നു ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നു. സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് സഞ്ജുവുമായി പ്രാരംഭ ചർച്ച നടത്തിയിട്ടുണ്ട്. പാലായില്‍ ഷോണ് മത്സരിക്കുന്പോള്‍ പൂഞ്ഞാറില്‍ പി.സി. ജോർജ് വീണ്ടും മത്സരിക്കണമോയെന്നതില്‍ തീരുമാനം ദേശീയ നേതൃത്വത്തിനു വിടും.
ബിഡിജെഎസിനു കഴിഞ്ഞതവണ നല്‍കിയ ചില സീറ്റുകള്‍ ബിജെപി ഏറ്റെടുക്കുകയോ വച്ചുമാറുകയോ ചെയ്യുമെന്ന് ബിജെപി നേതാക്കള്‍ സൂചിപ്പിച്ചു. മുൻ എംഎല്‍എ ജോർജ് ജെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള പുതിയ പാർട്ടിയുമായി ബിജെപി നേതൃത്വം ചർച്ച തുടരും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി സംസ്ഥാന നേതാക്കളുമായും എൻഡിഎ മുന്നണിയോടു സഹകരിക്കാൻ സാധ്യതയുള്ളവരുമായും നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് നാളെ ഡല്‍ഹിയില്‍ ചർച്ച നടക്കുക. രാജീവ് ചന്ദ്രശേഖർ അടക്കമുള്ള സംസ്ഥാന നേതാക്കള്‍ ചർച്ചകള്‍ക്കായെത്തും.
ബിജെപി കേന്ദ്രനേതാക്കളുമായുള്ള ചർച്ചയ്ക്കു തൊട്ടുപിന്നാലെതന്നെ ജയസാധ്യതയുള്ള പ്രധാന സീറ്റുകളിലെ എൻഡിഎ സ്ഥാനാർഥികള്‍ പ്രചാരണം തുടങ്ങാനാണു തീരുമാനം. യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളേക്കാള്‍ ഒരു പടി മുന്നിലെത്താനും 16 മുതല്‍ 20 വരെ സീറ്റുകളില്‍ ജയത്തിനായി പോരാടാനുമാണ് ബിജെപി തന്ത്രം
[1/13, 17:35] +91 98470 75801: *വാർത്താക്കുറിപ്പ് 2*
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കോട്ടയം
2026 ജനുവരി 13
*ഏറ്റുമാനൂർ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് അവതരണം വ്യാഴാഴ്ച*
കോട്ടയം: സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ മണ്ഡലം കൂടിയായ ഏറ്റുമാനൂരിൽ കഴിഞ്ഞ നാലര വർഷക്കാലം നടത്തിയ വികസന ക്ഷേമപ്രവർത്തനങ്ങളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് വ്യാഴാഴ്ച (ജനുവരി 15) അവതരിപ്പിക്കും. രാവിലെ 10-ന് മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിലാണ് പ്രോഗ്രസ്സ് റിപ്പോർട്ട് അവതരണം.
2021 ജൂലൈ 17 ന് നടന്ന വികസനശിൽപശാലയിൽ രൂപപ്പെടുത്തിയ വികസന പദ്ധതിക്ക് അനുസരിച്ചാണ് ഏറ്റുമാനൂർ മണ്ഡലത്തിലെ വികസന പദ്ധതികൾ രൂപീകരിച്ചത്. 2021-23 കാലത്തെ നിർവഹണ പുരോഗതിയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയുള്ള വികസന റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് 2023-ൽ അവലോകന യോഗവും ചേർന്നിരുന്നു. സംസ്ഥാനത്ത് ഇതാദ്യമായാണ് മണ്ഡലത്തിന്റെ പ്രോഗ്രസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങളുമായി ചർച്ച നടത്തുന്നത്.
(കെഐഒപിആർ 75/2026)
*പട്ടികവർഗ വിദ്യാർഥികൾക്കായി പുസ്തകങ്ങൾ ശേഖരിക്കാൻ 'അക്ഷരോന്നതി' പദ്ധതി*
കോട്ടയം: ജില്ലയിലെ പട്ടികവർഗ ഉന്നതികളിലെ സാമൂഹ്യപഠനമുറികളിലേക്കും വിജ്ഞാനവാടികളിലേക്കും പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും പുസ്തകങ്ങൾ ശേഖരിക്കുന്നതിന് 'അക്ഷരോന്നതി' പദ്ധതിക്ക് തുടക്കമിടുന്നു. പൊതുജനങ്ങൾക്ക് ഇതിലേക്ക് ഉപയോഗിച്ചതോ അല്ലാത്തതോ ആയ പുസ്തകങ്ങൾ നൽകാം.
സാഹിത്യം, പൊതു വിജ്ഞാനം, മത്സരപരീക്ഷയ്ക്കുള്ള പുസ്തകങ്ങൾ എന്നിങ്ങനെയുള്ള പുസ്തകങ്ങളാണ് ലക്ഷ്യമിടുന്നത്. ഇവ ശേഖരിക്കുന്നതിന് എല്ലാ ഗ്രാമപഞ്ചായത്ത്, നഗരസഭാ കേന്ദ്രങ്ങളിലും സൗകര്യം ഏർപ്പെടുത്തും. കളക്ടറേറ്റിലും പുസ്തകം ശേഖരിക്കാനുള്ള സൗകര്യമൊരുക്കും.
ജനുവരിയിൽ പുസ്തകങ്ങൾ ശേഖരിച്ച് ഫെബ്രുവരി ആദ്യം വിതരണം ചെയ്യും. 15 സാമൂഹിക പഠനമുറികൾ ഉൾപ്പെടെ 37 കേന്ദ്രങ്ങളിലേക്കാണ് പുസ്തകങ്ങൾ ശേഖരിക്കുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പും പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പും ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ച യോഗം ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്നു. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ പദ്ധതി വിശദീകരിച്ചു. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ എസ്. സജു, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. വി.വി. മാത്യു, പട്ടികജാതി വികസന വകുപ്പ് ജൂനിയർ സൂപ്രണ്ട് എം.ആർ. ജിഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
(കെഐഒപിആർ 76/2026)
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0