ശബരിമല സ്വർണ്ണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി നീക്കം
റിപ്പോർട്ട് :ബൈഷി കുമാർ
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി നീക്കം. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം കേന്ദ്രീകരിച്ചാണ് നടപടി . പോറ്റിയുമായി അടൂർ പ്രകാശിനു അടുപ്പമുണ്ടെന്നു എസ്.ഐ.ടി സ്ഥിരീകരിച്ചിരുന്നു
കേസിൽ എസ്.ഐ.ടി മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സ്വർണക്കൊള്ള തനിക്ക് അറിവും പങ്കുമില്ലാത്ത കാര്യമാണെന്നും അന്വേഷണസംഘം ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അന്വേഷണ സംഘത്തോട് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അതേസമയം മൊഴികൾപരിശോധിച്ച ശേഷം മാത്രമേ കടകംപള്ളിയെ ഇനിയും ചോദ്യം ചെയ്യണോ എന്നതിൽ തീരുമാനം എടുക്കുകയുള്ളൂ. എൻ.വാസുവിന്റെയും പത്മകുമാറിന്റെയും മൊഴികൾ അന്വേഷണസംഘം പരിശോധിക്കുകയാണ്
കേരളത്തിൽ ബിസിനസ് സൗഹൃദങ്ങൾ ഇല്ല. തമിഴ്‌നാട് കേന്ദ്രീകരിച്ച് മാത്രമാണ് പ്രവർത്തിച്ചതെന്നും മൊഴി നൽകി. എന്നാൽ ഡിമണിയുടെ സാമ്പത്തിക വളർച്ച കേന്ദ്രീകരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. പത്തു വർഷത്തിനിടെ വലിയ സാമ്പത്തിക വളർച്ചയാണ് ഡി മണിക്കുണ്ടായതെന്ന് വ്യക്തമായതോടെയാണ് പരിശോധന. ഇതിനുശേഷം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും..
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0