കേരളത്തിലെ വാർത്താ ചാനലുകളുടെ ബാർക്ക് റേറ്റിങ്ങിനെ ചൊല്ലി പോര് മുറുകുന്നു. ബാർക്ക് റേറ്റിങ്ങിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു മീഡിയാ വണ്ണും 24 ന്യൂസും. 100 കോടി രൂപ ബാർക്കിലെ ഒരു ഉദ്യോഗസ്ഥനു ക്രിപ്റ്റോ കറൻസിയായി ഒരു ചാനൽ ഉടമ കൈക്കൂലിയായി നൽകിയെന്നും ആരോപണം

റിപ്പോർട്ട് :ബൈഷി കുമാർ

Nov 27, 2025 - 08:51
കേരളത്തിലെ വാർത്താ ചാനലുകളുടെ ബാർക്ക് റേറ്റിങ്ങിനെ ചൊല്ലി പോര് മുറുകുന്നു. ബാർക്ക് റേറ്റിങ്ങിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു മീഡിയാ വണ്ണും 24 ന്യൂസും. 100 കോടി രൂപ ബാർക്കിലെ ഒരു ഉദ്യോഗസ്ഥനു ക്രിപ്റ്റോ കറൻസിയായി ഒരു ചാനൽ ഉടമ കൈക്കൂലിയായി നൽകിയെന്നും ആരോപണം

കോട്ടയം: കേരളത്തിലെ ടെലിവിഷൻചാനലുകളുടെ ബാർക്ക് റേറ്റിങ്ങിനെ ചൊല്ലി പോര് മുറുകുന്നു. മീഡിയാ വണ്ണും 24 ന്യൂസുമാണു ബാർക്ക് റേറ്റിങ്ങിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു രംഗത്തു വന്നിരുന്നു. തുടർച്ചായായി 24 ന്യൂസ് മൂന്നാം സ്ഥാനത്തും മീഡിയാ വൺ ബാർക്കിൽ നിന്നു പുറത്തു പോവുകയും ചെയ്തിരുന്നു.കാലങ്ങളായി അവസാന സ്ഥാനക്കാരായിരുന്നു മീഡിയാ വൺ. റേറ്റിങ്ങിൽ മീഡിയാ വൺ രണ്ടക്കം കണ്ടത് അപൂർവമായി മാത്രം. വർഷങ്ങളായി ഒന്നാം സ്ഥാനം നിലനിർത്തുന്നത് ഏഷ്യാനെറ്റ് ന്യൂസാണ്. രണ്ടാം സ്ഥനാത്ത് റിപ്പോർട്ടർ ടിവിയും.

ബാർക്ക് റേറ്റിങ്ങിന്റെ അടിസ്ഥാനമാക്കിയാണ് ചാനലുകളുടെ പരസ്യവരുമാനം. പിന്നിൽ പോയാൽ വരുമാനം കുറയും.. അതു വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിക്കും. ഇമേജും തകരും. ഓരോ കേബിൾ ടിവി നെറ്റുവർക്കുകളിലും സാറ്റലൈറ്റ്സ്ലോട്ടിനുമായി കോടികൾ ചാനലുകൾ മുടക്കുന്നുണ്ട്.

ഇതോടെയാണു ബാർക്കിന്റെ വിശ്വാസ്യത മീഡിയാ വണ്ണും 24 ന്യൂസും ചോദ്യം ചെയ്യുന്നത്. ബാർക്കിലെ തട്ടപ്പുകൾ കാട്ടി മീഡിയാ വൺ നൽകിയ പരാതി പോലീസ് സ്വകീകരിച്ചിട്ടുണ്ട്.ഇതോടൊപ്പം ചാനൽ ഉടമ കോടികൾ കൊടുത്ത് റേറ്റിങ് അനുകൂലമാക്കിയെന്നു കെ.ടി.എഫ് പ്രസിഡന്റ് ആർ. ശ്രീകണ്ഠൻ നായർ മുഖ്യമന്ത്രിക്കു പരാതിയും നൽകി. യുട്യൂബിലെ കാഴ്‌ചക്കാരുടെ എണ്ണം കൂട്ടാൻ ഫോൺ ഫാമിങ് നടത്തിയെന്നും പരാതിയുണ്ട്.100 കോടി രൂപ ബാർക്കിലെ ഒരു ഉദ്യോഗസ്ഥന് ക്രിപ്റ്റോ കറൻസിയായി ഒരു ചാനൽ ഉടമ കൈക്കൂലിയായി നൽകിയെന്നാണ് ആരോപണം.കേരള ടെലിവിഷൻ ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലക്കാണ് ശ്രീകണ്ഠ‌ൻ നായർ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകുന്നത്.മലേഷ്യ, തായ്ല‌ാൻഡ് എന്നീ രാജ്യങ്ങളിലെ ഫോൺ ഫാമിങ് ഏജൻസികൾക്ക് കോടികൾ നൽകി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവർഷിപ്പ് ഉയർത്തി റേറ്റിങ് തട്ടിപ്പിനുപശ്ചാത്തലമൊരുക്കിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

24 ന്യൂസാണ് ചാനൽ ഉടമയും ബാർക് ഏജൻസിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.ബാർക് ഉദ്യോഗസ്ഥനും ചാനൽ ഉടമയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെയും വാട്സാപ്പ് ചാറ്റുകളുടെയും വിശദാംശങ്ങളും 24 പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ ബാർക്കിനെ ചൊല്ലിയുള്ള വിവാദവും പോരും വാർത്താ ചാനലുകൾക്കിടയിൽ സീജവമാവുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0