ആറളം ഫാമിൽ കാട്ടാനയു ടെ പരാക്രമം, തെങ്ങുകൾ പിഴുതെറിഞ്ഞു. മണിക്കൂറുകളോളം ഗതാ ഗതം തടസപ്പെട്ടു
റിപ്പോർട്ട് :ബൈഷി കുമാർ
ഇരിട്ടി: ആറളം ഫാം മേഖലയിൽ കാ ട്ടാന വ്യാപകമായി തെങ്ങുകൾ നശിപ്പിച്ചു.കഴിഞ്ഞദിവസം ഒന്നാം ബ്ലോക്കിൽ എക്കണ്ടി ഭാഗത്ത് കാക്കയങ്ങാട് -കീഴ്പള്ളി റോഡിലേക്ക് കാട്ടാന തെങ്ങ് മറിച്ചിട്ടതിനെ തുടർന്ന് ഗ താഗതം തടസപ്പെട്ടു.
ഫാമിലേക്ക് എത്തിയ ചെത്തു തൊഴി ലാളികളാണ് സംഭവം ആദ്യം കണ്ടത്.
വെള്ളിയാഴ്ച മാത്രം 31 തെങ്ങുകളാ ണ് ബ്ലോക്ക് ഒന്നിലും അഞ്ചിലുമായി കാട്ടാനകൾ നശിപ്പിച്ചത്.മേഖലയിൽ കൊമ്പൻ ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം ഭീകരാന്തരീക്ഷം സൃഷ്ടി ക്കുന്നത് കുറച്ചുനാളായി പതിവാണ്.
ഇതിന് സമീപത്താണ് രണ്ടുദിവസം മു ൻപ് ചെത്ത് തൊഴിലാളിയെ കാട്ടാന ഓടിച്ചത്. ആർ ആർടി സംഘം എത്തി തെങ്ങ് മുറിച്ച് മാറ്റിയാണ് ഇതുവഴിയു ള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0