ശിവഗിരി തീർത്ഥാടനം : മഹാ പ്രശ്നോത്തരി ക്വിസ് : ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
റിപ്പോർട്ട് :ബൈഷി കുമാർ
ശിവഗിരി : 93 ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 25ന് ശിവഗിരിയില്‍ നടക്കുന്ന മഹാപ്രശ്നോത്തരി മത്സരത്തിന്‍റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ 15 വരെ രജിസ്ട്രേഷന് അവസരം ഉണ്ടാകും. ശ്രീനാരായണ ഗുരുദേവ ചരിത്രം, ദര്‍ശനം, സന്യസ്ഥ ഗ്രഹസ്ഥ ശിഷ്യന്മാര്‍, ഗുരുദേവ പ്രസ്ഥാനങ്ങള്‍, ഗുരുദേവ കൃതികള്‍ തുടങ്ങിയവയെ ആസ്പദമാക്കിയാണ് മത്സരം. ഒന്നാം സമ്മാനം 50,000 രൂപ, രണ്ടാം സമ്മാനം 40,000 രൂപ, മൂന്നാം സമ്മാനം 30,000 രൂപ കൂടാതെ 10 പേര്‍ക്ക് 10,000 രൂപ പ്രകാരം ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. എഴുത്തു പരീക്ഷ രീതിയിലാകും മത്സരം. നിലവില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രായപരിധിയില്ലാതെ മത്സരത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ മത്സരദിവസം തിരിച്ചറിയല്‍ കാര്‍ഡുമായി രജിസ്ട്രേഷന്‍ കൗണ്ടറില്‍ ബന്ധപ്പെടേണ്ടതാണ്. വിവരങ്ങള്‍ക്ക് 9074316042.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0