ദേശീയ നവജാത ശിശു വാരാചരണം പാലക്കാട് ജില്ലാതല ഉദ്ഘാടനം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നടന്നു

റിപ്പോർട്ട് :ബൈഷികുമാർ

Nov 15, 2025 - 18:04
ദേശീയ നവജാത ശിശു വാരാചരണം പാലക്കാട് ജില്ലാതല ഉദ്ഘാടനം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നടന്നു

ഒറ്റപ്പാലം: ദേശീയ നവജാത ശിശു

വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എ കെ അനിത നിർവഹിച്ചു.പാലക്കാട് ജില്ല മെഡിക്കൽ ഓഫീസിന്റെയും (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഈ വാരാചരണം സംഘടിപ്പിച്ചത്.

'നവജാത ശിശു സുരക്ഷ: എല്ലാ കുഞ്ഞുങ്ങൾക്കും എല്ലാ സ്പർശനത്തിലും എല്ലാ സമയത്തും' എന്നതാണ് ഈ വർഷത്തെ വാരാചരണത്തിന്റെ ആപ്തവാക്യം.ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് പത്മനാഭൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പാലക്കാട് ജില്ലാ പ്രസിഡന്റ് ഡോ. പത്മേഷ് വടക്കേപ്പാട്ട് 'നവജാത ശിശു പരിചരണം ആശുപത്രികളിലും വീടുകളിലും' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.ശിശുരോഗ വിദഗ്ധൻ ഡോ. ഫ്രാൻസിസ് ജോസ്, ഗൈനക്കോളജിസ്റ്റ് ഡോ. എമി ഗ്ലോബിൻ, നഴ്സിങ് സൂപ്രണ്ട് സുജാത, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എസ് സയന, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ രജീന രാമകൃഷ്ണ‌ൻ, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്‌സ് ടി പി രമ, ആശുപത്രി പി പി യൂണിറ്റ് പബ്ലിക് ഹെൽത്ത് നഴ്സസ് എൻ പ്രീത, ജില്ലാ ആർ ബി എസ് കെ കോർഡിനേറ്റർ, ആശ കോർഡിനേറ്റർ, ജില്ലയിലെ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർമാർ, നഴ്സിങ് ഓഫീസർമാർ, ആർ ബി എസ് കെ നഴ്സുമാർ, ആശാപ്രവർത്തകർ എന്നിവർ പങ്കെടുത്തു.നവംബർ 15 മുതൽ 21 വരെയാണ് നവജാത ശിശു വാരമായി ആചരിക്കുന്നത്. നവജാത ശിശുസംരക്ഷണത്തിനും പരിപാലനത്തിനും താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0