തോട്ടത്തിലേക്ക് പോകുന്നതിടെ പുലി പെട്ടന്ന് മുന്നിലേക്കു വരുകയായിരുന്നു. ഞാൻ പേടിച്ചു അലിറി കരഞ്ഞുകൊണ്ട് ഓടി. ഓട്ടത്തിനിടെ എവിടെയോ തട്ടി വീണു. വിറച്ചു പോയി ഞാൻ. പുലിയെ മുന്നിൽ കണ്ട ഭീതിപ്പെടുത്തുന്ന അനുഭവം പറഞ്ഞു പ്രമീള
റിപ്പോർട്ട് :ബൈഷി കുമാർ
കോട്ടയം: വാച്ചർ കയറി പോയ
ശേഷമാണ് ഞങ്ങൾ തോട്ടത്തിലേക്ക് കയറി പോയത്. പെട്ടന്ന് പുലി മുന്നിലേക്കു വരുകയായിരുന്നു. ഞാൻ പേടിച്ചു അല
റി കരഞ്ഞുകൊണ്ട് ഓടി.ഓട്ടത്തിനിടെ എവിടെയോ തട്ടി വീണു..
വിറച്ചു പോയി ഞാൻ..
കൊടികുത്തിയിൽ പുലിയെ മുന്നിൽ കണ്ട ഭീതിപ്പെടുത്തുന്ന അനുഭവം പറഞ്ഞു തോട്ടം തൊഴിലാളി പ്രമീള.
കുറച്ചു കൂടി മുന്നോട്ടു ഞങ്ങൾ നടന്നിരുന്നെങ്കിൽ പുലി ഞങ്ങളെ പിടിച്ചേനെ. പുലിയെ കണ്ടത് ഓർത്തെടുത്തു പറയുമ്പോൾ പ്രമീളയ്ക്കു വിറയൽ വിട്ടുമാറിയിരുന്നില്ല.
മറ്റു തൊഴിലാളികൾ എത്തി ബഹളം വെച്ചതോടെ പുലി ഓടി രക്ഷപെടുകയായിരുന്നു.
ഇന്ന് രാവിലെ 7 മണിയോടെ കൊടികുത്തി നാലാം കാട്ടിൽടാപ്പിങ്ങിനു പോയ തൊഴിലാളി പ്രമീളയ്ക്കും ഭർത്താവ് സുരേഷിനും നേരെയാണ് പുലി ചാടി വന്നത്.
ശാരീരിക അസ്വസ്ഥത അനുഭവപെട്ട പ്രമീളയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0