മന്ത്രി. വി. സി.പി.ഐ പ്രതിരോധം പാളി. പി എം ശ്രീ നടപ്പാക്കില്ലെന്ന് കത്ത് കൊടുക്കാതെ സർക്കാർ. വാക്കാൽ അറിയിച്ചെന്ന് ശിവൻകുട്ടിയുമായി ഫലപ്രദമായ ചർച്ചയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി. എതിർപ്പുയർത്തിയാൽ തദ്ദേശത്തിരഞ്ഞെടുപ്പിൽ മറു പണി നൽകാൻ സി.പി.എം സി.പി.ഐ
റിപ്പോർട്ട് :ബൈഷി കുമാർ
തിരുവനന്തപുരം : കേന്ദ്രം
നടപ്പാക്കിയ പിഎം ശ്രീ പദ്ധതിയിൽ നിന്നും പിന്നോട്ട് പോകുമെന്ന നിലപാടിൽ ഉരുണ്ടുകളിച്ച് സിപിഎമ്മും സർക്കാരും.പദ്ധതി സംബന്ധിച്ച കടുത്ത എതിർപ്പ് സിപിഐ ഉയർത്തിയപ്പോൾ പി എം ശ്രീയിൽ നിന്നും പിന്മാറുന്നുവെന്ന കത്ത് കേന്ദ്രസർക്കാരിന് നൽകുമെന്ന് വ്യക്തമാക്കിയാണ് എതിർപ്പ് സിപിഎമ്മും സർക്കാരും മറികടന്നത്.
എന്നാൽ സിപിഐ സമവായത്തിൽ എത്തിയതോടെ പഴയ നിലപാടിൽ നിന്ന് സിപിഎം മലക്കം മറിഞ്ഞുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.ഇക്കഴിഞ്ഞദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനമായി സംസ്ഥാന മന്ത്രി വി ശിവൻകുട്ടി ചർച്ച നടത്തിയിരുന്നു.പി എം ശ്രീ മരവിപ്പിക്കുന്ന കാര്യം കേന്ദ്രത്തെ വാക്കാൽ അറിയിച്ചു എന്നാണ് മന്ത്രി ഇന്നലെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ കണ്ട ശേഷം പറഞ്ഞത്.
എന്നാൽ ഇങ്ങനെ ഒരാവശ്യം കേരളം മുന്നോട്ട് വെച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥിരികരിക്കുന്നുമില്ല.
കേരളവുമായുള്ള ചർച്ച ഫലപ്രദമായിരുന്നു വെന്നാണ് കേന്ദ്ര മന്ത്രി എക്സിൽ കുറിച്ചത്. ഇതോടെയാണ് കാര്യങ്ങളിൽ അവ്യക്തത നിലനിൽക്കുന്നത്.ദേശീയ വിദ്യാഭ്യാസ നയം, പി എം ശ്രീ എന്നിവയുടെ നടത്തിപ്പിനെക്കുറിച്ചും സമഗ്ര ശിക്ഷയുടെ കീഴിലുള്ള പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിനെക്കുറിച്ചും ഫലപ്രദമായ ചർച്ച നടത്തിയെന്നാണ് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എക്‌സിൽ കുറിച്ചത്.ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല എന്ന് ആവർത്തിച്ച് സംസ്ഥാന സർക്കാരും സിപിഎമ്മും പറയുന്നതിനിടെയാണ് പദ്ധതി നടപ്പാക്കാൻ നല്ല രീതിയിൽ ചർച്ച നടന്നുവന്ന ധർമ്മേന്ദ്ര പ്രദാൻ എക്സിൽ വ്യക്തമാക്കുന്നത്.
പി എം ശ്രീ മരവിപ്പിക്കണമെന്ന ഒരാവശ്യം ശിവൻകുട്ടി മുന്നോട്ട് വെച്ചതായി കേന്ദ്രമന്ത്രി ഒരു സൂചന പോലും നൽകുന്നില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0