അമ്മയെ കൊലപ്പെടുത്തി അച്ഛൻ ജയിലിൽ പോയി, 90 വയസ്സുകാരി കൊച്ചിയമ്മയ്ക്കും അഞ്ച് പേരക്കുട്ടികൾക്കും ബോചെയുടെ സ്നേഹവീട്
റിപ്പോർട്ട് :ബൈഷി കുമാർ
വയനാട്: അമ്മയെ കൊലപ്പെടുത്തി അച്ഛൻ ജയിലിൽ പോയതോടെ അനാഥരായ കുഞ്ഞുങ്ങൾക്കും രക്ഷിതാവായ മുത്തശ്ശിക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ താമസിക്കാം. ദുരിതത്തിലായിരുന്ന 90 വയസ്സുകാരി കൊച്ചിയമ്മയ്ക്കും അഞ്ച് പേരക്കുട്ടികൾക്കുമാണ് ബോചെയുടെ ധനസഹായത്തോടെ സിപിഐഎം അഞ്ചുകുന്ന് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹവീട് നിർമ്മിച്ച് നൽകിയത്.പട്ടിക ജാതി പട്ടിക വർഗ്ഗ വികസന ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു, 812 കി.മീ. റൺ യുനീക് വേൾഡ് റെക്കോർഡ് ഹോൾഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ് ജേതാവുമായ ബോചെ, സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീക്ക്, സിനിമാ സംവിധായക പ്രിയ ഷൈൻ എന്നിവർ ചേർന്ന് താക്കോൽ ദാനം നിർവ്വഹിച്ചു.
കെല്ലൂർ പഴഞ്ചേരി കുന്നിലാണ് വീട് സ്ഥിതി ചെയ്യുന്നത്. കമ്മിറ്റി അംഗങ്ങളായ കാസിം പുഴക്കൽ, മുകുന്ദൻ ട്ടിയം, എ. എൻ. പ്രകാശൻ, എ. ജോണി, കമറുന്നീസ മൊയ്തുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.വീട് നിപാർമ്മാണം പൂർത്തിയാകുന്നതുവരെ കൊച്ചിയമ്മക്കും പേരക്കുട്ടികൾക്കും വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കർ സന്ദർശിക്കാനും ഇവിടുത്തെ പ്രത്യേകം സജ്ജീകരിച്ച മഡ് ഹൗസിൽ താമസിക്കാനും കുട്ടികൾക്ക് സ്കൂളിൽ പോകാനുള്ള വാഹനസൗകര്യവും ബോചെ വാഗ്ദാനം ചെയ്തിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0