പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് അപമാനിച്ചു: മനോവിഷമം താങ്ങാനാകാതെ യുവാവ് ആത്മഹത്യ ചെയ്തു
റിപ്പോർട്ട് :ബൈഷി കുമാർ
മുംബൈ: സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായുണ്ടായ അപമാനം താങ്ങാ നാവാതെ യുവാവ് ജീവനൊടുക്കി. മ ഹാരാഷ്ട്രയിലെ ജൽന ജില്ലയിലാണ് സംഭവം.മഹേഷ് അഡെ(27)യാണ് ജീവനൊടുക്കിയത്. ബുധനാഴ്‌ചയാണ് മഹേഷ് തന്റെ ഗ്രാമത്തിലെ ഒരു കിണറ്റി ൽ ചാടി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.മധ്യ മഹാരാഷ്ട്ര ജില്ലയിലെ പാർത്തൂർ തഹസിലിനു കീഴിലുള്ള ടോകൽ തണ്ട ഗ്രാമത്തിലെ താമസക്കാരനായിരുന്നു മഹേഷ്.മഹേഷും സുഹൃത്തും പൊ തുസ്ഥലത്ത് മൂത്രമൊഴിക്കുന്നതി ന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മദ്യലഹരിയിൽ ചെയ്‌തതായി ആരോപിച്ചുകൊണ്ടാണ് വീഡിയോ പ്രചരിച്ചത്.ഒട്ടേറെ വിമർശനങ്ങൾക്കും ഇത് വഴി വെച്ചിരുന്നു. ഒരുപാട് ആളുകൾ ഇരുവരെയും അധിക്ഷേപിക്കുകയും ഭീഷണി പ്പെടുത്തുകയും ചെയ്‌തതായി പോലീസ് പറഞ്ഞു. തുടർന്ന് മഹേഷും സുഹൃ ത്തും ക്ഷമാപണം നടത്തി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും ഭീഷണി തുടർന്നു.മാനസിക സമ്മർദ്ദവും അപമാന വും സഹിക്കാൻ കഴിയാതെയാണ് മഹേഷ് അഡെ ജീവനൊടുക്കിയ തെന്നും പോലീസ് പറഞ്ഞു. സംഭവ ത്തിന് പിന്നാലെ ഏഴുപേർക്കെതി രെ പോലീസ് കേസെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0