ഇന്ത്യബുക്ക് ഓഫ് റെക്കോർഡ്‌സ് ജേതാവ് മൂന്നര വയസുകാരി ഡയാന ജോഷിക്ക് ആദരവുമായി ജോസ് കെ മാണി എംപി

റിപ്പോർട്ട് :ബൈഷികുമാർ

Nov 4, 2025 - 01:49
ഇന്ത്യബുക്ക് ഓഫ് റെക്കോർഡ്‌സ് ജേതാവ് മൂന്നര വയസുകാരി ഡയാന ജോഷിക്ക് ആദരവുമായി ജോസ് കെ മാണി എംപി

ഇന്ത്യബുക്ക് ഓഫ് റെക്കോർഡ്‌സ് ജേതാവ് മൂന്നര വയസുകാരി ഡയാന ജോഷിക്ക് ആദരവുമായി ജോസ് കെ മാണി എംപി

ചേർപ്പുങ്കൽ: ഇന്ത്യബുക്‌സ് ഓഫ്

റിക്കാർഡ്സ് ജേതാവ് മൂന്നര വയസ്സുകാരിഡയാന ജോഷിക്ക് ആദരവുമായി കേരള കോൺഗ്രസ് എം ചെയർമാൻജോസ് കെ മാണി എം പി വീട്ടിലെത്തി ആദരിച്ചു.57 സെക്കൻഡിനുള്ളിൽ മോണ്ടിസോറി സ്ലൈഡ് കളർ പസിൽ പൂർണ്ണമാക്കിയതിനാണ് ഈ അവാർഡ് ലഭിച്ചത്. കേരള കോൺഗ്രസ് എം സംസ്‌കാരവേദി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ കൊച്ചു മിടുക്കിയെ ആദരിച്ചത്.

കേവലം ഒരു വയസ്സും എട്ടുമാസവും പ്രായമുള്ളപ്പോൾ തന്നെ നയാന 213 വസ്തുക്കൾ തിരിച്ചറിയുന്നതിലൂടെ ഏവരെയും അതിശയിപ്പിച്ചു. പഴങ്ങൾ ഫലങ്ങൾ വാഹനങ്ങൾ മൃഗങ്ങൾ പക്ഷികൾ ശരീരഭാഗങ്ങൾ സ്റ്റേഷനറി, ഹൃഹോപകരണങ്ങൾ എന്നിവ ഉൾപ്പെടെ ഉള്ള വസ്തുക്കളാണ് ഡയാന തിരിച്ചറിഞ്ഞത്.കൂടാതെ കലാസ് വേൾഡ് റെക്കോർഡ്സിൽ നിന്നും ഡയാന തന്റെ അസാധാരണമായ ഗ്രഹണ ശേഷിക്ക് അംഗീകാരം നേടുകയുണ്ടായി 325 വസ്തുക്കൾ തിരിച്ചറിയാൻ ഈ കൊച്ചു മിടുക്കിക്ക് സാധിച്ചു ഡയാനയുടെ ഈ അപൂർവമായ കഴിവുകളുടെ പിന്നിൽ കുടുംബ പിന്തുണയാണ് കാരണമായത്.മാതാപിതാക്കളായ ജോഷി മാത്യു( ടെക്നോപാർക്ക് ഐ ടി മാനേജർ )ബിനു ജോഷി ( ടെക്നോപാർക്ക് സോഫ്റ്റ്വെയർ എൻജിനീയർ) എന്നിവരുടെ മാർഗനിർദ്ദേശവും ഇവരുടെ കഴിവ് കഴിവുകൾ വികസിപ്പിക്കുവാൻ പങ്കുവഹിച്ചു. അതുപോലെ ഡയാനയുടെ ഗ്രാൻഡ് പേരന്റസ് ആയ ബേബി, മേരിക്കുട്ടി വെള്ളിയാംമാക്കലും ഇമ്മാനുവൽ, കുട്ടിയമ്മ വരകുകാലയിലും നൽകിയ സ്നേഹവും പിന്തുണയും പ്രോത്സാഹനുമായ ഈ നേട്ടങ്ങൾക്ക് ആധാര ശിലയായത്.സംസ്കാര വേദി നിയോജക മണ്ഡലം പ്രസിഡണ്ട് ജയ്‌സൻ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ കോൺഗ്രസ് എം നേതാക്കളായ പ്രൊഫ.ജോഷി മറ്റം, ജോൺ അമനത്തുകുന്നേൽ, ജോ ജോസഫ് അമനത്തുകുന്നേൽ ജോസ് ചൂരനോലിൽ, ലാലു മലയിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0