നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,ഒട്ടനവധി പരാതി നൽകിയെങ്കിലും നടപടിയില്ല;സിപിഐ വിട്ട് ശ്രീനാദേവികുഞ്ഞമ്മ

റിപ്പോർട്ട് :ബൈഷി കുമാർ

Nov 3, 2025 - 18:00
നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,ഒട്ടനവധി പരാതി നൽകിയെങ്കിലും നടപടിയില്ല;സിപിഐ വിട്ട് ശ്രീനാദേവികുഞ്ഞമ്മ

 നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,ഒട്ടനവധി പരാതി നൽകിയെങ്കിലും നടപടിയില്ല;സിപിഐ വിട്ട് ശ്രീനാദേവികുഞ്ഞമ്മ

 പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രാജിവെച്ചു. സിപിഐ വിട്ടു എന്നും പാർട്ടിയുടെയും എഐവൈഎഫിന്റെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിയുന്നു എന്നുമായിരുന്നു ശ്രീനാദേവിയുടെ മാധ്യമങ്ങളോടുള്ള പ്രതികരണം. നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടതായും ഒട്ടനവധി പരാതികൾ സംസ്ഥാന നേതൃത്വത്തിന് നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ശ്രീനാദേവി. ഏറെക്കാലമായി പാർട്ടി നേതൃത്വത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്ന ഇവർ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടായിരുന്നുശ്രീനാദേവി കൈക്കൊണ്ടത്.അതേസമയം, ശ്രീനാദേവി കുഞ്ഞമ്മയെ തള്ളി സിപിഐയും രംഗത്തെത്തി. ശ്രീനാദേവിക്ക് ഇപ്പോൾ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും അവർ പാർട്ടിയുടെ പേരിൽ ജയിച്ച ജില്ലാ പഞ്ചായത്ത് അംഗമാണെന്നുമായിരുന്നു സിപിഐയുടെ പ്രതികരണം. ശ്രീനാദേവിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പാർട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും സിപിഐ സംസ്ഥാന കൗൺസിൽഅംഗവും അടൂർ മണ്ഡലം സെക്രട്ടറിയുമായുള്ള മുണ്ടപ്പള്ളി തോമസ് പറഞ്ഞിരുന്നു.രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നു, ചില മാധ്യമങ്ങൾ തന്നെ ഇരയാക്കാൻ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങളായിരുന്നു ശ്രീനാദേവി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും ശ്രീനാദേവി പറഞ്ഞിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0