തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ: അടിയന്തര ചർച്ച ആവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ് നൽകി ഡോ. ജോൺ ബ്രിട്ടാസ് എംപി

റിപ്പോർട്ട് :ബൈഷി കുമാർ

Dec 16, 2025 - 10:33
തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ: അടിയന്തര ചർച്ച ആവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ് നൽകി ഡോ. ജോൺ ബ്രിട്ടാസ് എംപി

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും ഭേദഗതി ചെയ്യുന്ന ബിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കാൻ ഇരിക്കെ, വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ നോട്ടീസ് നൽകി. ചട്ടം 267 പ്രകാരമാണ് നോട്ടീസ് നൽകിയത്. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ വികസിത് ഭാരത് ജി രാം ജി (VB G RAM G) എന്നാണ് മോദി സർക്കാർ മാറ്റുന്നത്.

പൂർണമായും കേന്ദ്ര പദ്ധതി ആയിരുന്ന തൊഴിലുറപ്പ് പദ്ധതിയുടെ ഘടന മാറ്റുന്നതിലൂടെ കേന്ദ്ര വിഹിതം 60 ശതമാനമായി കുറച്ച് സംസ്ഥാനങ്ങളുടെ മുകളിൽ 40 ശതമാനം സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നതാണ് കേന്ദ്ര നീക്കം.RSS ൻ്റെ ഹീന അജണ്ടയാണ് വി ബി – ജി റാം ജി എന്ന പേരിന് പിന്നിലെന്ന് എൻ കെ പ്രേമചന്ദ്രൻ എംപിയും പറഞ്ഞു. ഗാന്ധിയെ തമസ്‌കരിക്കാനുള്ള RSS ൻ്റെയും സംഘപരിവാറിൻ്റെയും ശ്രമമാണിത്. തൊഴിലുറപ്പ് പദ്ധതിയെ അപ്രസക്തമാക്കുന്ന നിയമനിർമ്മാണമാണിതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ ന്യായീകരിക്കുന്ന തരൂരിൻ്റെ താല്പര്യം എന്ത് എന്ന് മനസ്സിലാവുന്നില്ലെന്നും എൻ കെ പ്രേമചന്ദ്രൻ എംപി വിമർശിച്ചു.

കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സിനിമകൾ പ്രദർശിപ്പിക്കുന്നതിന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അനുമതി നിഷേധിച്ചതിനെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. വി. ശിവദാസൻ എംപിയും രാജ്യസഭയിൽ ചട്ടം 267 നോട്ടീസ് നൽകി. കേന്ദ്ര നീക്കം സെൻസർഷിപ്പിന് തുല്യമാണെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണെന്നും വി ശിവദാസൻ എംപി വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0