വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചിട്ടില്ല; വിശദീകരിച്ച് എംഎൽഎ

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചിട്ടില്ല; വിശദീകരിച്ച് എംഎൽഎ

Apr 30, 2025 - 07:38
വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചിട്ടില്ല; വിശദീകരിച്ച് എംഎൽഎ

കോഴിക്കോട്: വയനാട് തുരങ്കപാതക്ക് അനുമതി നിഷേധിച്ചെന്ന രീതിയുള്ള വാർത്ത അടിസ്ഥാനരഹിതമെന്ന് ലിൻ്റോ ജോസഫ് എംഎൽഎ. കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വിദഗ്ധസമിതി നാലുവരി തുരങ്കപാത നിർമാണം തടഞ്ഞെന്ന വാർത്തയ്ക്കെതിരെയാണ് എംഎൽഎ രംഗത്തെത്തിയത്. കൂടുതൽ വിവര ശേഖരണത്തിന് പദ്ധതി മാറ്റി വെക്കുകയാണ് ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

വയനാട് നിർദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ധ സമിതി അനുമതി തടഞ്ഞെന്നും ഭൗമഘടന, മണ്ണിടിച്ചിൽ, ജലപ്രവാഹം എന്നിവയെക്കുറിച്ച് നടത്തിയ പഠനങ്ങളുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. മണ്ണിടിച്ചിലിന് സാധ്യതയുള്ള ദുർബല പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുന്നതെന്നും സമിതി യോഗത്തിൽ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുണ്ടായിരുന്നു.

വിവരശേഖരണത്തിനായി മാറ്റിവെച്ചെന്നത് വാർത്തയിൽ ഉണ്ടെങ്കിലും തുരങ്കപാതയ്ക്ക് അനുമതി ഇല്ലെന്ന തലക്കെട്ടിനെതിരെയാണ് ലിൻ്റോ ജോസഫ് എംഎൽഎ രംഗത്തെത്തിത്. 'കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ - മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചുവെന്ന വാർത്ത തികച്ചും അടിസ്ഥാന രഹിതമാണ്. ഏപ്രിൽ 4 ന് ചേർന്ന കേന്ദ്ര പരിസ്ഥിതി കമ്മിറ്റിയുടെ മിനുട്‌സ് പ്രകാരമാണ് അനുമതി നിഷേധിച്ചു എന്ന രീതിയിൽ വാർത്ത നൽകിയിട്ടുള്ളത്. മിനിട്സ് പ്രകാരം കൂടുതൽ വിവര ശേഖരണത്തിന് മാറ്റി വെക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഇത് സ്വാഭാവിക നടപടിക്രമമാണ്. വാർത്തയിൽ തന്നെ ഇത് സൂചിപ്പിക്കുന്നുമുണ്ട്.' എംഎൽഎ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0