വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ഇന്ധന പ്രതിസന്ധി; എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് വർധിക്കും

റിപ്പോർട്ട് :ബൈഷികുമാർ

Apr 7, 2026 - 17:40
വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ഇന്ധന പ്രതിസന്ധി; എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് വർധിക്കും

അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളും ഇറാൻ്റെ പ്രത്യാക്രമണവും തുടരുന്ന സാഹചര്യത്തിൽ ലോകത്ത് വലിയ പ്രതിസന്ധി അലയടിക്കുകയാണ്. ഇന്ത്യയിൽ ഇതിൻ്റെ ഭാ​ഗമായി വലിയ ഇന്ധന പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.

ഇതോടെ എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കകയാണ്. ഇന്ധന സർചാർജ് എയർ ഇന്ത്യ വർധിപ്പിച്ചു.

ആഭ്യന്തര അന്താരാഷ്ട്ര വിമാന ചാർജുകളുടെ ഘടനയാണ് ഇപ്പോൾ പരിഷ്കരിച്ചിരിക്കുന്നത്. പുതിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. ആഭ്യന്തര സർവീസുകൾക്ക് കിലോമീറ്റർ അടിസ്ഥാനത്തിൽ 899 വരെയാണ് വർദ്ധിപ്പിച്ചത്.രാജ്യാന്തര വിമാന സർവീസുകൾക്ക് 24 ഡോളർ മുതൽ 280 ഡോളർ വരെ ഈടാക്കും. കഴിഞ്ഞ ദിവസം ഇൻഡിഗോയും സർചാർജ് ഉയർത്തിയിരുന്നു. ഇനി വരും ദിവസങ്ങളിൽ എങ്ങനെയാകും മുന്നോട്ട് പോകുക എന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. എന്നാൽ കേന്ദ്രം ഇപ്പോഴും പ്രതിസന്ധികൾ ഇല്ലെന്ന വാദത്തിൽ തുടരുകാണ്. കേന്ദ്രത്തിൻ്റെ അനാസ്ഥയാണ് രാജ്യത്ത് ഇത്രയും വലിയ പ്രതിസന്ധികൾ ഉണ്ടാകാൻ കാരണമായത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0