ഇന്ന്മുതൽ മാറുന്ന സാമ്പത്തിക നിയമങ്ങൾ; എടിഎം ഇടപാടുകൾക്ക് ചിലവേറും, പാൻ കാർഡ് നിയമങ്ങൾ കർശനം

Apr 1, 2026 - 13:30
ഇന്ന്മുതൽ മാറുന്ന സാമ്പത്തിക നിയമങ്ങൾ; എടിഎം ഇടപാടുകൾക്ക് ചിലവേറും, പാൻ കാർഡ് നിയമങ്ങൾ കർശനം

ഇന്ന് ഏപ്രില്‍ ഒന്ന്; പുത്തൻ സാമ്പത്തിക വർഷത്തിലേക്ക് രാജ്യം ചുവടുവെക്കുമ്പോള്‍ സാധാരണക്കാരെ കാത്തിരിക്കുന്നത് വലിയ മാറ്റങ്ങള്‍.ആദായനികുതി നിയമങ്ങള്‍ മുതല്‍ ബാങ്കിങ് നിരക്കുകള്‍ വരെ മാറിമറിയുന്നതോടെ ജനങ്ങളുടെ കുടുംബ ബജറ്റിനെ ഇത് നേരിട്ട് ബാധിക്കും.

ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍ താഴെ നല്‍കുന്നു:

1. ചരിത്രപരമായ മാറ്റത്തിനൊരുങ്ങി ആദായനികുതി നിയമം

ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള 1961-ലെ ആദായനികുതി നിയമത്തിന് പകരം '2025-ലെ പുതിയ ആദായനികുതി നിയമം' നാളെ മുതല്‍ നിലവില്‍ വരും. സങ്കീർണ്ണമായ പദപ്രയോഗങ്ങള്‍ ലഘൂകരിച്ചതാണ് ഇതിന്റെ പ്രത്യേകത. ഇതോടെ 'അസസ്മെന്റ് ഇയർ', 'പ്രീവിയസ് ഇയർ' എന്നീ വാക്കുകള്‍ക്ക് പകരം ലളിതമായ 'ടാക്സ് ഇയർ' എന്ന പദം ഉപയോഗിക്കും.

2. 12 ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതിയില്ല

പുതിയ നികുതി വ്യവസ്ഥ (New Tax Regime) തിരഞ്ഞെടുക്കുന്നവർക്ക് നാളെ മുതല്‍ വലിയ ആശ്വാസം ലഭിക്കും. സെക്ഷൻ 87എ പ്രകാരമുള്ള നികുതി ഇളവ് (Rebate) വർധിപ്പിച്ചതോടെ, പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികള്‍ ഇനി ആദായനികുതി നല്‍കേണ്ടതില്ല.

3. പുതിയ ടി.ഡി.എസ് (TDS) ഫോമുകള്‍

നികുതി നടപടികള്‍ കൂടുതല്‍ സുതാര്യമാക്കാൻ ടി.ഡി.എസ് ഫോമുകളില്‍ മാറ്റം വരുത്തി.

ശമ്പള വരുമാനക്കാർക്ക് നിലവിലുള്ള ഫോം 16-ന് പകരം ഫോം 130 നിലവില്‍ വരും.

മറ്റ് വരുമാനങ്ങള്‍ക്കുള്ള ഫോം 16എ-യ്ക്ക് പകരം ഫോം 131 ഉപയോഗിക്കണം.

4. പാൻ കാർഡ് അപേക്ഷയ്ക്ക് ആധാർ മാത്രം പോരാ

പാൻ കാർഡിനായി അപേക്ഷിക്കുമ്പോള്‍ ജനനത്തീയതി തെളിയിക്കാൻ ഇനി ആധാർ കാർഡ് മാത്രമായി നല്‍കാനാവില്ല. ആദായനികുതി വകുപ്പിന്റെ പുതിയ നിർദ്ദേശപ്രകാരം പത്താം ക്ലാസ് സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ പാസ്പോർട്ട് പോലുള്ള രേഖകള്‍ ജനനത്തീയതി തെളിയിക്കാൻ നിർബന്ധമായി ഹാജരാക്കേണ്ടി വരും.

5. ബാങ്കിങ് ചാർജുകളില്‍ വർധന

എ.ടി.എം ഇടപാടുകള്‍ക്കും യു.പി.ഐ പിൻവലിക്കലുകള്‍ക്കും ബാങ്കുകള്‍ നിരക്ക് വർധിപ്പിച്ചു.

എച്ച്‌.ഡി.എഫ്.സി (HDFC): സൗജന്യ പരിധിയായ 5 ഇടപാടുകള്‍ക്ക് ശേഷം ഓരോ അധിക ഇടപാടിനും 23 രൂപ ഈടാക്കും.

ബന്ധൻ ബാങ്ക്: മെട്രോകളില്‍ 3-ഉം മറ്റ് നഗരങ്ങളില്‍ 5-ഉം സൗജന്യ ഇടപാടുകള്‍ക്ക് ശേഷം 23 രൂപ നിരക്ക് ഈടാക്കും. കൂടാതെ അക്കൗണ്ടില്‍ പണമില്ലാത്തത് കാരണം ഇടപാട് പരാജയപ്പെട്ടാല്‍ 25 രൂപ പിഴയായും നല്‍കണം.

6. ഇന്ധനവിലയും പാചകവാതകവും

പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തില്‍ ഗാർഹിക എല്‍.പി.ജി (LPG) സിലിണ്ടറുകളുടെ വില പരിഷ്കരിക്കാൻ സാധ്യതയുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ കണക്കിലെടുത്ത് സി.എൻ.ജി (CNG), പി.എൻ.ജി (PNG), വിമാന ഇന്ധനം എന്നിവയുടെ വിലയിലും മാറ്റമുണ്ടാകാം.

*ട്രെയിനിനുനേരെ കല്ലേറിൽ വിദ്യാര്‍ത്ഥിനിക്ക് പരിക്കെറ്റ സംഭവം ;മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു* 

കോഴിക്കോട് : ട്രെയിനിന് നേരേയുണ്ടായ കല്ലേറില്‍ തുടര്‍ന്ന് യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. പുറമേരി സ്വദേശിനിയായ ആലുവ യു സി കോളജ് വദ്യാര്‍ത്ഥിനിയായ 22കാരി ഐശ്വര്യ രാമകൃഷ്ണനാണ് കല്ലേറില്‍ പരിക്കേറ്റത്. ഐശ്വര്യയുടെ താടിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. കൂടാതെ പല്ലുകളും നഷ്ടമായി.

തിങ്കളാഴ്ച രാത്രി 9.50ന് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കടലുണ്ടിക്കും ഫറോക്കിനുമിടയിലാണ് സംഭവം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

പാലക്കാട്ഡിവിഷണല്‍ റെയില്‍വേ മാനേജരും ഫറോക്ക് പൊലീസ് അസി. കമ്മീഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.

മലപ്പുറം ന്യൂസ് 

*അമേരിക്ക ഉൾപ്പെടെ ഇരുപത് രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്നു; ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കി; ലക്ഷണങ്ങൾ ഒമിക്രോൺ വകഭേദത്തിന് സമാനം*

പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്നു. അമേരിക്ക ഉൾപ്പെടെ ഇരുപത് രാജ്യങ്ങളിലാണ് സികാഡ എന്നു വിളിക്കുന്ന BA.3.2 റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോൺ ഉപവിഭാഗമായ BA.3.2 വേഗത്തിൽ പടരുന്നതും പ്രതിരോധസംവിധാനത്തെ എളുപ്പത്തിൽ മറികടക്കുന്നതുമാണെന്ന് വിദഗ്ധർ പറയുന്നു. നിരവധി വ്യതിയാനങ്ങൾ സംഭവിച്ച വകഭേദമാണെങ്കിലും മരണകാരണമായേക്കാവുന്ന വിധം മാരകമല്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്.,

അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലുമായി ഇരുപതിലേറെ രാജ്യങ്ങളിൽ രോഗവ്യാപനമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒമിക്രോൺ വകഭേദത്തിന് സമാനമായ ലക്ഷണങ്ങളാണ് സികാഡയിലും പ്രകടമാകുന്നത്. പനി, ക്ഷീണം, തൊണ്ടവേദന, ചുമ, മൂക്കടപ്പ്, മൂക്കൊലിപ്പ് തുടങ്ങിയവയാണവ. ചിലരിൽ തലവേദന, ശരീരവേദന, നേരിയ ശ്വാസതടസ്സം തുടങ്ങിയവയും കണ്ടുവരുന്നുണ്ട്.

ലോകത്തിന്റെ പല ഭാഗങ്ങളിലും പുതിയ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കുന്നുണ്ട്. രോഗവ്യാപനം കൂടുതലാണെങ്കിലും മിക്കവരിലും ഗുരുതരമാവാതെ വന്നുപോവുകയും വാക്സിനേഷൻ സ്വീകരിച്ചവരിൽ സാധാരണ പനിപോലെ വന്നുപോകുന്ന വകഭേദമാണ് ഇതെന്നും വിദഗ്ധർ പറയുന്നുണ്ട്.

2024-ൽ സൗത് ആഫ്രിക്കയിലാണ് സികാഡ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. 2025-ൽ വിവിധ രാജ്യങ്ങളിൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു.

*ഏപ്രിൽ മാസവും ഒരു പൈസ തിരികെ കിട്ടും വാണിജ്യ, വ്യവസായ ഉപഭോക്താക്കള്‍ക്കും സര്‍ച്ചാര്‍ജ് ഇല്ല* 

 *തിരുവനന്തപുരം:* ഏപ്രില്‍ മാസത്തിലും വൈദ്യുതി സര്‍ച്ചാര്‍ജ് ഈടാക്കില്ലെന്നു കെഎസ്ഇബി. പകരം രണ്ട് മാസത്തില്‍ ഒരിക്കല്‍ ബില്ലടക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു പൈസ വീതം തിരികെ നല്‍കും. ഇത് അടുത്ത ബില്ലില്‍ വരവ് വയ്ക്കും. മാര്‍ച്ചിലും ഒരു പൈസ തിരികെ നല്‍കിയിരുന്നു.

മാസം തോറും ബില്ലടയ്ക്കുന്ന വാണിജ്യ, വ്യവസായ ഉപഭോക്താക്കള്‍ക്കും സര്‍ച്ചാര്‍ജ് ഇല്ല. ഇവരുടെ സര്‍ച്ചാര്‍ജ് പൂജ്യമാണ്. ഇവര്‍ക്ക് മാര്‍ച്ചില്‍ യൂണിറ്റിനു രണ്ട് പൈസ വീതം തിരികെ നല്‍കിയിരുന്നു. ഇത്തവണ ഇല്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0