കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയമായയാൾ മരിച്ചു. ഐസിയുവിൽ ചികിത്സയിലിരിക്കെയായി രുന്നു മരണം. മാറ്റിവച്ച ഹൃദയം മാത്യുവിന്റെ ശരീരവുമായി യോജിക്കാതിരുന്നതാണു മരണകാരണമായി മാറിയത്. പ്രായ വ്യത്യാസവും പ്രതിസന്ധി സൃഷ്ടിച്ചിരുന്നതായി ഡോക്ടർമാർ
റിപ്പോർട്ട് :ബൈഷി കുമാർ
കോട്ടയം: കോട്ടയം മെഡിക്കൽ
കോളജ് ആശുപത്രിയിൽ കഴിഞ്ഞ മാസം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായയാൾ മരിച്ചത് മാറ്റിവച്ച ഹൃദയം ശരീരവുമായി യോജിക്കാതിരുന്നതോടെ. എറണാകുളം പുത്തൻകുരിശ്, വരിക്കോലി സ്വദേശി എം.എം. മാത്യു (57) ആണു മരിച്ചത്.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാർഡിയോളജി ബ്ലോക്കിലെ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നവരെ കിടത്തുന്ന ഐസിയുവിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയായിരുന്നു മരണം.മാറ്റിവച്ച ഹൃദയം മാത്യുവിന്റെ
ശരീരവുമായി യോജിക്കാതിരുന്നതാണ് മരണ കാരണമെന്ന് അവയ മാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വ നൽകിയ കേന്ദ്രങ്ങൾ പറയുന്നത്. മാറ്റിവച്ച ഹൃദയം യോജിക്കാതെ വരുന്നതു പരിഹരിക്കാൻ എല്ലാ ചികിത്സയും മാത്യുവിനു നൽകിരുന്നു.ഹൃദയം എടുത്തയാളുമായി മാത്യുവിനുള്ള പ്രായ വ്യത്യാസവും പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണത്തിന് കീഴടങ്ങിയ തിരുവനന്തപുരം പൂഴനാട് കാവിൻപുറത്ത് എ.ആർ അനീഷിന്റെ ശ്വാസകോശം, വൃക്ക, ഹൃദയം എന്നീ അവയവങ്ങളാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മൂന്നു പേർക്കു മാറ്റിവച്ചത്.അവയവ മാറ്റത്തിനു വിധേയമായ രണ്ടു പേരുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണു കോട്ടയം മെഡിക്കൽ കോളജിൽ നടന്നത്.
2002 ജൂണിലാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യത്തെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നത്. നെഫ്രോളജി വിഭാഗത്തിലെ ഡോ. കെ.പി.
ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ആ ശസ്ത്രക്രിയ.പിന്നീട് ഇന്നലെ വരെ നടന്നത് 250 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ. ഇതിൽ 190 ശസ്ത്രക്രിയകൾ സാധാരണ അവയവദാനവും 60 ശസ്ത്രക്രിയകൾ മസ്‌തിഷ്‌കമരണം സംഭവിച്ചവരിൽ നിന്നുള്ള അവയവദാനങ്ങളുമാണ്.
2015 സെപ്റ്റംബറിലാണ് സർക്കാർ മെഡിക്കൽ കോളജുകളിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കൽ കോളജിലെ ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം ചരിത്രത്തിൽ ഇടംനേടിയത്.ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ.
ജയകുമാറിൻ്റെ നേതൃത്വത്തിൽ ആണ് ആ ശസ്ത്രക്രിയ നടന്നത്.
10 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളാണ് ഇവിടെ വിജയകരമായി നടത്തിയത്.
2021ൽ ആണ് സർക്കാർ മെഡിക്കൽ കോളജുകളിൽ ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളജിൽ വിജയകരമായി നടത്തിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0