ഈ നേട്ടം രാജ്യത്തിന് മാതൃക'; അതിദാരിദ്ര്യമുക്ത കേരളത്തെ ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങൾ
റിപ്പോർട്ട് :ബൈഷി കുമാർ
ഈ നേട്ടം രാജ്യത്തിന് മാതൃക’; അതിദാരിദ്ര്യമുക്ത കേരളത്തെ ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങള്‍
അതിദാരിദ്ര്യ മുക്തകേരളത്തെ ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങള്‍. കേരളത്തിന്റെ പദ്ധതി രാജ്യത്തിന് മാതൃകയാക്കാമെന്നാണ് എല്ലാ മാധ്യമങ്ങള്‍ക്കും പറയാനുള്ളത്. 64006 കുടുംബത്തെ അതിദാരിദ്ര്യത്തില്‍ നിന്നും സര്‍ക്കാര്‍ കൈപിടിച്ച് ഉയര്‍ത്തിയതോടെയാണ് സംസ്ഥാനത്തിന്റെ മികവ് ദേശീയ മാധ്യമങ്ങളിലും തിളങ്ങിയത്. രാജ്യത്തെ ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പദവി കേരളം കൈവരിക്കുന്ന വാർത്ത മിക്ക ദേശീയ മാധ്യമങ്ങളുടെയും പ്രധാന തലക്കെട്ടുകളില്‍ ഇടം പിടിച്ചു.
കേരളത്തിന്റെ വികസന മികവ് രാജ്യത്തിന് തന്നെ മാതൃകയാണെന്നാണ് ദേശീയ മാധ്യമങ്ങളും പറഞ്ഞ് വെക്കുന്നത്. ചരിത്രം സൃഷ്ടിച്ച നാഴ് വഴികളെപറ്റിയും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. പദ്ധതി നടത്തിപ്പ്, നടപടി ക്രമങ്ങള്‍, നടപ്പിലാക്കിയ വികസന പദ്ധതികള്‍ എന്നിവ വിശദീകരിച്ചാണ് ദൃശ്യ, അച്ചടി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. കേരളപ്പിറവി ദിനത്തിലായിരുന്നു അതിദാരിദ്ര്യ മുക്ത കേരളത്തിന്റെ പ്രഖ്യാപനം. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ 64006 പേരെയാണ് സര്‍ക്കാര്‍ അതിദാരിദ്ര്യത്തില്‍ നിന്നും മുക്തരാക്കിയത്.
1,032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെ അതിദരിദ്രരായി കണ്ടെത്തിയത്. വിപുലമായ പങ്കാളിത്ത പ്രക്രിയയിലൂടെയാണ് ഗുണഭോക്തൃ നിര്‍ണ്ണയം നടത്തിയത്.ആഹാരം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവ അതിദരിദ്രരെ നിര്‍ണ്ണയിക്കുന്നതിനുള്ള ഘടകങ്ങളായി കണക്കാക്കി ഹ്രസ്വ-ഇടക്കാല-ദീര്‍ഘകാല പരിപാടികളായി തരംതിരിച്ചാണ് കുടുംബത്തിനെയും സംസ്ഥാന സര്‍ക്കാര്‍ അതിദാരിദ്ര്യത്തില്‍ മുക്തരാക്കിയത്. കേരളത്തിന്റെ മാതൃകാ വികസന പദ്ദതി മറ്റു സംസ്ഥാനങ്ങള്‍ക്കും നടപ്പിലാക്കാമെന്ന് അഭിപ്രായപ്പെട്ട ദേശീയ മാധ്യമങ്ങളും കൂട്ടത്തിലുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0